ആലുവയില്‍ നിന്ന് കാണാതായ അഞ്ചാം ക്ലാസുകാരനെ കണ്ടെത്തി

ആലുവയില്‍ കാണാതായ അഞ്ചാം ക്ലാസുകാരനെ കണ്ടെത്തി. ചെമ്പറക്കി വികെഎസ് ഓഡിറ്റോറിയത്തിന് സമീപത്ത് നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. ഓഡിറ്റോറിയത്തിന് സമീപത്ത് നിന്ന് തന്നെ രാത്രി 2.15 ഓടെയാണ് കുട്ടിയെ കണ്ടെത്തിയത്. അച്ഛന്‍ വഴക്ക് പറയുമെന്ന പേടിയില്‍ ഒളിച്ചിരുന്ന കുട്ടി ഉറങ്ങിപോവുകയായിരുന്നുവെന്നാണ് വിവരം.

ചെമ്പറക്കിയില്‍ താമസിക്കുന്ന തങ്കളത്ത് അബ്ദുല്‍ ജമാലിന്റെ മകന്‍ ഫൈസല്‍ ജമാലിനെ ഇന്നലെയാണ് കാണാതായത്. ചെമ്പറക്കി വികെഎസ് ഓഡിറ്റോറിയത്തില്‍ വിവാഹച്ചടങ്ങിനു പോയപ്പോഴാണ് കുട്ടിയെ കാണാതായത്. പേങ്ങാശേരി അല്‍ഹിന്ദ് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു.

Story Highlights: Boy missing

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top