ഡല്‍ഹി കലാപം: 903 പേര്‍ അറസ്റ്റില്‍

ഡല്‍ഹി കലാപത്തില്‍ ഇതുവരെ 903 പേര്‍ അറസ്റ്റിലായി. 254 എഫ്‌ഐആറുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തത്. ആയുധ നിയമം അനുസരിച്ച് 36 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സാമൂഹികമാധ്യമങ്ങള്‍ വഴി വ്യാജ പ്രചാരണങ്ങള്‍ നടത്തിയതിന് 13 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 1800 ഓളം പേര്‍ക്ക് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
അതേസമയം, കലാപം ഉണ്ടായ വടക്ക് കിഴക്കന്‍ ഡല്‍ഹി സാധാരണ നിലയിലേക്ക് മടങ്ങുകയാണ്. അര്‍ധസൈനിക വിഭാഗത്തെ വിന്യസിച്ചിരിക്കുന്ന മേഖലയിലുള്ള ജനങ്ങള്‍ ഇന്നലെയോടെ തങ്ങളുടെ വീടുകളിലേക്ക് മടങ്ങി എത്തി. സായുധരായ അര്‍ധ സൈനിക വിഭാഗത്തിന്റെ കാവലില്‍ തന്നെ മേഖല ഇപ്പോഴും തുടരുകയാണ്. സര്‍ക്കാര്‍ പ്രഖ്യാപിച്ച അടിയന്തിര സഹായമായ 25,000 രൂപയുടെ വിതരണവും ആരംഭിച്ചു.
Story Highlights: delhi riot
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here