കോതമംഗലം പള്ളി തർക്കം; സർക്കാർ സമർപ്പിച്ച അപ്പീൽ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കോതമംഗലം മാർത്തോമൻ ചെറിയ പള്ളി കളക്ടർ ഏറ്റെടുത്ത്, ഓർത്തഡോക്‌സ് വിഭാഗത്തിന് കൈമാറണമെന്ന ഉത്തരവ് ചോദ്യം ചെയ്ത് സർക്കാർ സമർപ്പിച്ച അപ്പീൽ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സുപ്രിംകോടതി വിധിയുടെ ലംഘനമാണ് ഹൈക്കോടതി ഉത്തരവെന്നാണ് സർക്കാർ വാദം.

സുപ്രിംകോടതി വിധിക്ക് വിരുദ്ധമായ സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണം. പള്ളിയും സെമിത്തേരിയും ആർക്കും പിടിച്ചെടുക്കാനാവില്ല. എല്ലാ ഇടവക അംഗങ്ങളുടെയും വിശ്വാസപരമായ അവകാശങ്ങൾ നിലനിർത്തണമെന്നാണ് സുപ്രിംകോടതി വിധി. ഈ വിധിക്ക് വിരുദ്ധമാണ് ഹൈക്കോടതിയുടെ ഡിസംബർ മൂന്നിലെ ഉത്തരവെന്നും അപ്പീൽ ഹർജിയിൽ പറയുന്നു. അപ്പീൽ പരിഗണിക്കുന്നതിൽ നിന്ന് 2 ഡിവിഷൻ ബെഞ്ചുകൾ നേരത്തെ ഒഴിവായിരുന്നു.

Story highlight: kothamangalam church issue

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top