ദേവനന്ദയുടെ മരണം; പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

കൊല്ലം ഇളവൂരിലെ ആറുവയസുകാരി ദേവനന്ദയുടേത് മുങ്ങിമരണം തന്നെയെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. മൃതദേഹം കണ്ടെത്തുന്നതിന് 18 മുതൽ 20 മണിക്കൂർ മുമ്പ് വരെ മരണം സംഭവിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

ദേവനന്ദയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് വീട്ടുകാർ രംഗത്തെത്തിയ പശ്ചാത്തലത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് ഏറെ നിർണായകമായിരുന്നു. എന്നാൽ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സൂചിപ്പിച്ച കാര്യങ്ങൾ തന്നെയാണ് അന്തിമ റിപ്പോർട്ടിലും ഉള്ളത്. മൃതദേഹം കണ്ടെത്തുന്നതിന് 18 മുതൽ 20 മണിക്കൂർ മുമ്പ് വരെ മരണം സംഭവിച്ചിരിക്കാമെന്ന് റിപ്പോർട്ടിൽ പറയുന്നു. മൃതദേഹം അഴുകി തുടങ്ങിയിരുന്നു. വയറ്റിൽ വെള്ളവും ചെളിയും നിറഞ്ഞിരുന്നതായും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. അന്തിമ പോസ്റ്റുമോർട്ടം റിപ്പോർട്ട് അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറി.

ഇനി ആന്തരിക രാസപരിശോധനാ ഫലം ലഭിക്കാനുണ്ട്. ഇതുകൂടി പുറത്തുവന്ന ശേഷമാവും അന്വേഷണ ഉദ്യോഗസ്ഥർ കൂടുതൽ നടപടികളിലേക്ക് കടക്കുക. അതേസമയം, മൃതദേഹം പോസ്റ്റുമോർട്ടം ചെയ്ത ഫോറൻസിക് സംഘം നാളെ ഉച്ചയോടെ ഇളവൂരിലെത്തും. സംഭവസ്ഥലത്ത് നിന്ന് കൂടുതൽ തെളിവുകൾ ശേഖരിച്ച് പരിശോധന നടത്തുകയാണ് ലക്ഷ്യം.

story highlights- devananda, postmortem report

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top