മുഹിയുദ്ദീൻ യാസീൻ ഇനി മലേഷ്യൻ പ്രധാനമന്ത്രി

മലേഷ്യൻ പ്രധാനമന്ത്രിയായി മുഹിയുദ്ദീൻ യാസീൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മഹാതിർ മുഹമ്മദ് രാജിവെച്ചതിനെ തുടർന്നാണ് ഇന്നലെ മുഹിയുദ്ദീൻ യാസീനെ പുതിയ പ്രധാനമന്ത്രിയായി രാജാവ് പ്രഖ്യാപിച്ചത്. മലേഷ്യയുടെ എട്ടാമത്തെ പ്രധാനമന്ത്രിയായാണ് 72കാരനായ മുഹിയുദ്ദീൻ യാസീൻ ഇന്ന് രാവിലെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ക്വാലാലംപൂരിലെ കൊട്ടാരത്തിൽ വച്ചായിരുന്നു സത്യപ്രതിജ്ഞ.

അതേസമയം പ്രധാനമന്ത്രിയാകാനുള്ള ഭൂരിപക്ഷം തനിക്കാണെന്നും താനത് പാർലമെന്റിൽ തെളിയിക്കുമെന്നും രാജിവച്ച മഹാതിർ മുഹമ്മദ് പറഞ്ഞു. തനിക്ക് 114 പേരുടെ പിന്തുണയുണ്ടെന്നും മഹാതിർ പറഞ്ഞു. പഴയ എതിരാളിയും മുന്നണിയിലെ രണ്ടാമനുമായ അൻവർ ഇബ്രാഹിം പിൻഗാമിയാകുന്നത് തടയാൻ മഹാതിർ മുഹമ്മദ് ഏതാനും ദിവസം മുൻപ് നാടകീയമായി രാജി പ്രഖ്യാപിക്കുകയായിരുന്നു.

തുടർന്ന് ഇന്നലെയാണ് മുൻ ആഭ്യന്തര മന്ത്രിയായ മുഹിയുദ്ദീൻ യാസീനെ പ്രധാനമന്ത്രിയായി രാജാവ് പ്രഖ്യാപിച്ചത്. എംപിമാരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് രാജാവ് അന്തിമ തീരുമാനമെടുത്തത്. യാസീന്റെ സഖ്യത്തിൽ കടുത്ത ഇസ്ലാമിക നിയമങ്ങൾക്കായി വാദിക്കുന്ന സംഘടനകളും അംഗങ്ങളാണ്.

malaysia

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top