യോഗ ശീലമാക്കുന്നതിലൂടെ കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ സാധിക്കും : യോഗി ആദിത്യനാഥ്

യോഗ ശീലമാക്കുന്നതിലൂടെ കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ സാധിക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. റിഷികേശില്‍ ഒരാഴ്ച നീണ്ട് നില്‍ക്കുന്ന രാജ്യാന്തര യോഗാ ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു യോഗി ആദിത്യനാഥ്.

‘ദിവസവും യോഗ ചെയ്യുന്ന ആരോഗ്യവാനായ ഒരാള്‍ കൊറോണ വൈറസിനെ ഭയക്കേണ്ടതില്ല. ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമായ യോഗ പോലുള്ള പല കാര്യങ്ങളും ആഴത്തില്‍ മനസിലാക്കണെം. മാനസികവും ശാരീരികവുമായ ബാധിക്കുന്ന അസുഖങ്ങള്‍ക്കെതിരെ ലോകം പോരാടുകയാണ്. യോഗ ചെയ്യുന്നതിലൂടെ രക്തസമ്മര്‍ദം, ഹൃദയാഘാതം, വൃക്ക, കരള്‍ തകരാറുകള്‍, കൊറോണ വൈറസ് എന്നിവ പോലും നേരിടാന്‍ സാധിക്കും’ യോഗി പറഞ്ഞു.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ജാപ്പനീസ് മസ്തിഷ്‌കവീക്കം 60 ശതമാനമായി കുറയുകയും ഇതുമൂലമുള്ള മരണനിരക്ക് 90 ശതമാനവുമായി കുറഞ്ഞുവെന്നും യോഗി അവകാശപ്പെട്ടു. കഴിഞ്ഞ 40 വര്‍ഷങ്ങളായി, മണ്‍സൂണ്‍ കാലയളവില്‍ മസ്തിഷ്‌കവീക്കം മൂലം 1 മുതല്‍ 15 വയസ് പ്രായമുള്ള 1500 കുട്ടികളില്‍ മരണം സംഭവിച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതിനെതിരെ 25 വര്‍ഷമായി ഘോരഖ്പൂരിലും കിഴക്കന്‍ യുപിയിലും താന്‍ യുദ്ധം ചെയ്യുകയാണെന്നും ഇത്തരം രോഗങ്ങളില്‍ യോഗ മാത്രമാണ് മരുന്നെന്ന് മനസിലായതായും യോഗി പറഞ്ഞു.

 

Story Highlights- practicing yoga, prevent, corona virus, Yogi Adityanath
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top