ദീർഘകാല അവധി കഴിഞ്ഞ് അധ്യാപകർ ഇനി മാർച്ചിൽ തിരികെ വരണ്ട

ദീർഘകാല അവധി കഴിഞ്ഞെത്തുന്ന അധ്യാപകർ ഇനി അധ്യാനവർഷ അവസാനം ജോലിയിൽ പ്രവേശിക്കേണ്ടതില്ലെന്ന് സർക്കാർ ഉത്തരവ്. അധ്യാപകർ ദീർഘകാല അവധിക്ക് ശേഷം മാർച്ചിൽ ജോലിയിൽ പ്രവേശിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

മാർച്ചിൽ അധ്യാപകർ ജോലിയിൽ പ്രവേശിക്കുന്നത് കൊണ്ട് വിദ്യാർത്ഥികൾക്ക് യാതൊരു പ്രയോജനവും ലഭിക്കുന്നില്ല. മാത്രമല്ല, അധ്യാപകർക്ക് അവധിക്കാല ശമ്പളവും നൽകേണ്ടി വരുന്നു. ഇത് സർക്കാറിന് വൻ സാമ്പത്തിക നഷ്ടമാണ് ഉണ്ടാക്കുന്നത്.

വിദേശത്തോ സ്വദേശത്തോ പഠനത്തിനായി പോകുന്നവരോ സർട്ടിഫിക്കറ്റോടുകൂടിയോ അല്ലാതെയോ ചികിത്സയ്‌ക്കോ ജോലിക്കോ പോകുന്നവർ ഇനിമുതൽ മധ്യവേനലവധിക്കാലവും കൂടി ചേർത്ത് അവധിക്ക് അപേക്ഷിക്കണമെന്ന് ഉത്തരവിൽ പറയുന്നു.

Story highlight: teachers, leave

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top