Advertisement

‘ശിക്ഷ റദ്ദാക്കി ജാമ്യം അനുവദിക്കണം’; ഹൈക്കോടതിയെ സമീപിച്ച് ടിപി വധക്കേസ് പ്രതി പികെ കുഞ്ഞനന്തൻ

March 2, 2020
Google News 0 minutes Read

ഹൈക്കോടതിയിൽ ഹർജി നൽകി ടിപി വധക്കേസ് പ്രതി പികെ കുഞ്ഞനന്തൻ. ശിക്ഷ റദ്ദാക്കി ജാമ്യം അനുവദിക്കമെന്ന ആവശ്യമാണ് പികെ കുഞ്ഞനന്തൻ ഉന്നയിച്ചിരിക്കുന്നത്.

അനാരോഗ്യം ചൂണ്ടിക്കാട്ടിയാണ് ശിക്ഷയിളവ് ആവശ്യപ്പെട്ടിരിക്കുന്നത്. ശാരീരികവും മാനസികവുമായി ഏറെ ബുദ്ധിമുട്ടിലാണെന്നും ജയിലിലെ ചികിത്സ ഫലപ്രദമാകുന്നില്ലെന്നും കുഞ്ഞനന്തൻ ഹർജിയിൽ ചൂണ്ടിക്കാട്ടി. ഹർജി മാർച്ച് അഞ്ചിന് പരിഗണിക്കും. ഹർജിയിൽ സർക്കാരിന്റെ നിലപാട് തേടി സ്‌പെഷ്യൽ പ്രോസിക്യൂട്ടർക്ക് നോട്ടീസ് അയയ്ക്കാനും കോടതി നിർദേശിച്ചു.

ടിപി ചന്ദ്രശേഖരൻ കൊലക്കേസിൽ പതിമൂന്നാം പ്രതിയാണ് പികെ കുഞ്ഞനന്തൻ. 2014 ജനുവരി24 നാണ് ഗൂഢാലോചന കേസിൽ കുഞ്ഞനന്തനെ വിചാരണ കോടതി ജീവപര്യന്തം തടവിനും ഒരു ലക്ഷം രൂപ പിഴ ഒടുക്കാനും ശിക്ഷിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here