കണ്ണൂരിൽ സ്‌ഫോടക വസ്തു ശേഖരം കണ്ടെത്തി

കണ്ണൂരിൽ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് സ്‌ഫോടക വസ്തു ശേഖരം കണ്ടെത്തി. എളയാവൂരിലെ പഴയ മാലിന്യ സംസ്‌കരണ കേന്ദ്രത്തിലാണ് 10 കിലോയോളം വരുന്ന സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയത്.

കോർപറേഷൻ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ പ്രദേശത്ത് കാടുവെട്ടുന്നതിനിടെ തൊഴിലാളികളാണ് സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയത്. പടക്ക നിർമാണത്തിന് ഉപയോഗിക്കുന്ന പൊട്ടാസ്യം നൈട്രേറ്റ്, അമോണിയം ക്‌ളോറൈറ്റ്, അമോണിയം നൈട്രേറ്റ്, സൾഫർ, ഉപ്പ്, കരി എന്നിവ പിടിച്ചെടുത്തു. പടക്ക നിർമാണത്തിനുള്ള ഉപകരണങ്ങളും, പാത്രങ്ങളും ഇതിൽ ഉൾപ്പെടുന്നു. വിശദമായ പരിശോധനയ്ക്കായി സ്‌ഫോടക വസ്തുക്കൾ എറണാകുളത്തേക്ക് കൊണ്ടുപോകും.

ഒന്നരമാസം മുമ്പ് ഇതേ സ്ഥലത്ത് നിന്ന് 200 കിലോ സ്‌ഫോടക വസ്തുക്കളും പടക്ക നിർമാണ സാമഗ്രികളും പിടിച്ചെടുത്തിരുന്നു. വെടിമരുന്ന് എത്തിച്ച ആളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top