രാജ്യത്ത് പുതിയതായി കോവിഡ് 19 ബാധിച്ച 3 പേരുടെ നില തൃപ്തികരം; പ്രധാനമന്ത്രി

രാജ്യത്ത് പുതിയതായി കോവിഡ് 19 ബാധിച്ച 3 പേരുടെ ആരോഗ്യനില തൃപ്തികരമായി തുടരുന്നു. ഡൽഹിയിലെ രോഗിയോടൊപ്പം ഇടപഴകിയ ആറ് പേരുടെ സ്രവം സംശയത്തെ തുടർന്ന് പരിശോധനയ്ക്കായി വയറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. രോഗികളുമായി ഇടപഴകിയവർ നിരീക്ഷണത്തിലാണ്. സ്ഥിതിഗതികൾ വിലയിരുത്തിയതായും ഉടനടി വൈദ്യസഹായം ഉറപ്പാക്കിട്ടുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

ഡൽഹിയിൽ കോവിഡ് 19 ബാധിച്ചയാളുടെ കൂടെ ഇടപഴകിയ ആറുപേരുടെ സ്രവം പൂനെ വയറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. ആഗ്രയിൽ വച്ച് നടത്തിയ പ്രാഥമിക പരിശോധനയിൽ വയറസ് സാന്നിധ്യം കണ്ടത്തിയതിനെ തുടർന്നാണ് നടപടി. രോഗി 25-ാം തീയതി സഞ്ചരിച്ച വിയന്ന- ഡൽഹി എയർ ഇന്ത്യ വിമാനത്തിലെ ജീവനക്കാരെയും നിരീക്ഷിച്ച് വരികയാണ്. ഇയാളുടെ കുട്ടി പഠിക്കുന്ന സ്‌കൂളിലെ വിദ്യാർത്ഥികളും നിരീക്ഷണത്തിലാണ്. നോയിഡയിലുള്ള രണ്ട് സ്‌കൂൾ താൽകാലികമായി അടച്ചു.

തെലുങ്കാനയിലെ ഹൈദരാബാദിൽ ചികിത്സയിൽ കഴിയുന്ന രോഗിക്ക് ഒപ്പം ബസിൽ സഞ്ചരിച്ച 27 പേരടക്കം 82 പേർ നിരീക്ഷണത്തിലാണ്. രാജസ്ഥാനിൽ രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ മുൻകരുതൽ നടപടികൾ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി സ്ഥിതിഗതികൾ വിലയിരുത്തി. വിവിധ വകുപ്പ് മന്ത്രിമാരും സംസ്ഥാനങ്ങളും കൂട്ടായി പ്രവർത്തിക്കുന്നുവെന്നും ആശങ്കപെടേണ്ട സാഹചര്യമില്ലെന്നും മോദി പറഞ്ഞു.

ഇറ്റലി, ജപ്പാൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിലെ പൗരന്മാർക്ക് കൂടി വിസ നൽകുന്നത് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർത്തിവച്ചു. മാർച്ച് 3 വരെ അനുവദിച്ച വിസകളും റദ്ദാക്കി. ചൈനയിലെ വുഹാനിൽ കുടുങ്ങിയ ബാക്കിയുള്ള ഇന്ത്യക്കാരെ രക്ഷപെടുത്താൻ ശനിയാഴ്ച വിമാനം പുറപ്പെടുമെന്ന് എയർ ഇന്ത്യ അറിയിച്ചു.

Story highlight: Covid 19,prime minister

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top