കുറഞ്ഞ ചെലവിൽ നഴ്‌സിംഗ് പഠിക്കാം; ന്യൂ ഡൽഹിയിലെ രാജ്കുമാരി അമൃത്കൗർ നേഴ്‌സിംഗ് കോളജിൽ

കുറഞ്ഞ ചെലവിൽ നഴ്‌സിംഗ് പഠനം പൂർത്തിയാക്കാം ന്യൂഡൽഹിയിലെ രാജ്കുമാരി അമൃത്കൗർ നഴ്‌സിംഗ് കോളജിൽ. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള കോളജിൽ നഴ്‌സിംഗ് കോഴ്‌സിന് 25 വർഷമാണ് ട്യൂഷൻ ഫീസ്. ഹോസ്റ്റൽ, മെസ് ഫീസുകൾ ഒഴിച്ചാൽ മറ്റ് ഫീസുകളും നാമമാത്രമാണ്.

ജൂലൈ 20ന് ആരംഭിക്കുന്ന ബിഎസ് സി(ഓണേഴ്‌സ്) കോഴ്‌സിന് മാർച്ച് അഞ്ചു മുതൽ ഏപ്രിൽ 17വരെ താപാലിലോ നേരിട്ടോ അപേക്ഷ സമർപ്പിക്കാം. പ്ലസ് ടൂ സയൻസ് എടുത്ത് ഇംഗ്ലീഷ്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, വിഷയങ്ങൾക്ക് 50 ശതമനത്തിൽ കൂടുതൽ മാർക്കുള്ളവർക്കാണ് അപേക്ഷിക്കാനുള്ള അവസരം. ആകെ 76 സീറ്റാണ് ഉള്ളത്. ജൂൺ 14നാണ് പ്രവേശന പരീക്ഷ. ജൂലൈ 20 മുതൽ ആരംഭിക്കുന്ന എംഎസ്‌സി നഴ്‌സിംഗിന് അപേക്ഷ സ്വീകരിച്ചു തുടങ്ങി. അവസാന തീയതി മാർച്ച് 23 ആണ്. എംസ്‌സി നഴ്‌സിംഗ് കോഴ്‌സിന് ഡൽഹി സർവകലാശാലയിൽ നിന്ന് നേടിയ ബിസ്‌സി നഴ്‌സിംഗ് ബിരുദമോ അംഗീകൃത സർവകലാശാലയിൽ നിന്നുമുള്ള ബിഎസ്‌സി തത്തുല്യ യോഗ്യത പ്രോസ്‌പെക്ട്‌സ് വ്യവസ്ഥ പ്രകാരമുള്ള ഒരു വർഷത്തെ പ്രവർത്തി പരിചയമോ വേണം. 2020 മാർച്ച് 23 വച്ച് പ്രവൃത്തി പരിചയം കണക്കാക്കും. പോസ്റ്റ് ബേസിക് ബിഎസ്‌സി നഴ്‌സിംഗ് അംഗീകൃത സ്ഥാപനത്തിൽ നിന്നോ ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റിയിൽ നിന്നോ ജയിച്ചവരായിരിക്കണം.

ബിഎസ്‌സി ഓണേഴ്‌സ് നേഴ്‌സിംഗ്(നാല് വർഷം), എംഎസ്‌സി നഴ്‌സിംഗ്(2വർഷം) കോഴ്‌സുകളാണുള്ളത്. ഏപ്രിൽ 26ന് രാവിലെ 10  മുതലാണ് പ്രവേശന പരീക്ഷ. ഇരു കോഴ്‌സുകൾക്കും www.rakon.com എന്ന വെബ്‌സൈറ്റിൽ നിന്ന് അപേക്ഷ ഫോം പൂരിപ്പിച്ച് പ്രിൻസിപ്പൽ, രാജകുമാരി അമൃത്കൗർ കോളജ് ഓഫ് എഞ്ചിനിയറിംഗിന്റെ പേരിൽ ന്യൂഡൽഹിയിൽ മാറാവുന്ന 550 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം തപാലിൽ അയയ്ക്കണം.

Story highlight: Low-cost nursing education,  Rajkumari Amritkauer Nursing College, New Delhi

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top