Advertisement

പീഡന കേസില്‍ ബിജെപി നേതാവ് സ്വാമി ചിന്മയാനന്ദിന്റെ ജാമ്യം റദ്ദാക്കില്ല : സുപ്രിംകോടതി

March 3, 2020
Google News 2 minutes Read

നിയമവിദ്യാര്‍ത്ഥിനിയുടെ പീഡന ആരോപണത്തില്‍ മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സ്വാമി ചിന്മയാനന്ദിന് അലഹബാദ് ഹൈക്കോടതി നല്‍കിയ ജാമ്യം റദ്ദാക്കാന്‍ സുപ്രിംകോടതി വിസമ്മതിച്ചു. ജാമ്യം അനുവദിച്ചപ്പോള്‍ ഹൈക്കോടതി മതിയായ വ്യവസ്ഥകള്‍ വച്ചിരുന്നുവെന്ന് ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

അതേസമയം, വിചാരണ ലക്നൗവില്‍ നിന്ന് ഡല്‍ഹിക്ക് മാറ്റണമെന്ന ഇരയുടെ ആവശ്യത്തില്‍ യു.പി സര്‍ക്കാരിന് നോട്ടീസ് അയക്കാന്‍ കോടതി ഉത്തരവിട്ടു. തന്റെ ഉടമസ്ഥതയിലുള്ള കോളജിലെ നിയമവിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ കഴിഞ്ഞമാസമാണ് അലഹബാദ് ഹൈക്കോടതി ജാമ്യമനുവദിച്ചത്.

തന്റെ അധികാരമുപയോഗിച്ച് ബലാല്‍സംഗത്തോളമെത്താത്ത തരം ലൈംഗികപീഡനം നടത്തിയെന്നതാണ് പൊലീസ് എടുത്തിട്ടുള്ള കേസ്. പിന്തുടര്‍ന്ന് ശല്യം ചെയ്യല്‍, അനധികൃതമായി തടവിലാക്കല്‍. ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ കൂടി ചേര്‍ത്തിട്ടുണ്ട് ഇയാള്‍ക്കെതിരെ. പരാതി നല്‍കിയ പെണ്‍കുട്ടിയും കൂട്ടുകാരും ചേര്‍ന്ന് തന്നെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിക്കുകയായിരുന്നെന്നാണ് ചിന്മയാനന്ദ് ആരോപിക്കുന്നത്. ഒരു വര്‍ഷത്തോളം തന്നെ പീഡിപ്പിച്ചെന്നാണ് 23 കാരിയായ നിയമവിദ്യാര്‍ത്ഥിയുടെ പരാതി.

Story Highlights- Supreme Court, Allahabad High Court, bail plea, Swami Chinmayanand

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here