പ്രളയ ധനസഹായം ലഭിച്ചില്ല; വയനാട്ടിൽ യുവാവ് തൂങ്ങിമരിച്ചു

വയനാട്ടിൽ പ്രളയത്തിൽ വീട് തകർന്ന് യുവാവ് തൂങ്ങിമരിച്ചു. മേപ്പാടി പഞ്ചായത്തിലെ തൃക്കൈപ്പറ്റ പള്ളിക്കവല മൂഞ്ഞനാലിൽ സനിൽ ( 42)ആണ് മരിച്ചത്. പുരയിടത്തിലെ താത്ക്കാലിക ഷെഡ്ഡിലാണ് സനിൽ തൂങ്ങിമരിച്ചത്.

2019 ഓഗസ്റ്റിലെ പ്രളയത്തിൽ സനിലിലും കുടുംബവും താമസിച്ച വീട് തകർന്നിരുന്നു. താമസസ്ഥലത്തിന് കൈവശാവകാശ രേഖകൾ ഇല്ലാത്തതിനാൽ സനിലിന് ധനസഹായം ലഭിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് യുവാവ് തൂങ്ങി മരിക്കുന്നത്.

 

 

Story Highlights- Wayanad Suicide

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top