ആമസോൺ ജീവനക്കാരന് കൊറോണ സ്ഥിരീകരിച്ചു

ആമസോൺ ജീവനക്കാരന് കൊറോണ സ്ഥിരീകരിച്ചു. അമേരിക്കയിലുള്ള ജീവനക്കാരനാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. വൈറസ് ബാധിച്ച് ക്വാറന്റൈന് വിധേയനായ ജീവനക്കാരന് വേണ്ട സഹായങ്ങളെല്ലാം കമ്പനി നൽകുന്നുണ്ടെന്ന് ആമസോണിന്റെ വക്താവ് റോയിറ്റസിനോട് പറഞ്ഞു.

ആമസോണിന്റെ സിയാറ്റിലിലുള്ള സൗത്ത് ലേക്ക് യൂണിയൻ ഓഫീസ് സമുച്ചയത്തിലെ ജീവനക്കാരനാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതേ തുടർന്ന് ഇയാളുടെ സഹപ്രവർത്തകർക്കും വേണ്ട നിർദേശങ്ങൾ നൽകിയതായി കമ്പനി അറിയിച്ചു.

അമേരിക്കയ്ക്ക് പുറമെ മിലൻ, ഇറ്റലി എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ആമസോൺ ജീവനക്കാർക്കും കൊറോണ സ്ഥിരീകരിച്ചതായി കമ്പനി അറിയിച്ചു.

Story Highlights- Corona Virus, Amazon

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top