കൊവിഡ് 19: ഡൽഹിയിൽ ആറ് പേരുടെ ഫലം നെഗറ്റീവ്

രാജ്യത്ത് കോവിഡ് 19 നിരീക്ഷണം ശക്തമാക്കി. വൈറസ് ബാധ സ്ഥീരികരിച്ച മൂന്ന് പേരുടെ ആരോഗ്യനില തൃപ്തികരം. ഡൽഹിയിൽ രോഗബാധ സ്ഥിരീകരിച്ച ആളിനൊപ്പം ഇടപഴകിയ ആറ് പേർക്ക് വൈറസ് ബാധ ഇല്ലെന്നാണ് പരിശോധനാ ഫലം. കേന്ദ്രമന്ത്രിസഭാ യോഗത്തിൽ സ്ഥിതിഗതികൾ വിലയിരുത്തി.

ഈ ആറ് പേരെയും 14 ദിവസം നിരീക്ഷിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇന്ന് കേന്ദ്രം വിളിച്ച അടിയന്തര യോഗത്തിൽ കൊറോണ റിപ്പോർട്ട് ചെയ്ത സംസ്ഥാനങ്ങളും പങ്കെടുക്കും.

അതേസമയം, കൊവിഡ് 19 സംശയത്തെ തുടർന്ന് നോയിഡയിൽ പൂട്ടിയ സ്‌കൂളുകൾ തിങ്കളാഴ്ചയെ ഇനി തുറന്ന് പ്രവർത്തിക്കൂ. കുട്ടികളും രക്ഷിതാക്കളും ജാഗ്രത തുടരണമെന്ന് നിർദേശം നൽകി. മേഖലയിലെ ജനങ്ങൾക്കും ആരോഗ്യവകുപ്പ് അധികൃതർ നിർദേശങ്ങൾ നൽകി.

Read Also : കൊറോണ: നോയിഡയിലെ സ്‌കൂളുകൾ തുറക്കുന്നത് തിങ്കളാഴ്ച വരെ നീട്ടി

ഡൽഹി, ഉത്തർപ്രദേശ് അതിർത്തി നഗരമായ നോയിഡ കൊവിഡ് 19 സംശയത്തിന്റെ നിഴലിലാണ്. ഇതെ തുടർന്ന് ശ്രീറാം മില്ലേനിയം, ശിവ് നാടാർ സ്‌കൂളുകൾ പൂട്ടിയിരിക്കുകയാണ്. ശ്രീറാം മില്ലേനിയം സ്‌കൂളിലെ വിദ്യാർത്ഥിയുടെ രക്ഷിതാവിനാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. കഴിഞ്ഞമാസം 28ന് സ്‌കൂളിൽ സംഘടിപ്പിച്ച ആഘോഷച്ചടങ്ങിൽ ഈ രക്ഷിതാവിന്റെ സാന്നിധ്യമുണ്ടായിരുന്ന സാഹചര്യത്തിലാണ് സ്‌കൂൾ പൂട്ടിയത്. മേഖലയിലെ ജനങ്ങൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

Story Highlights- Corona Virus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top