Advertisement

കൊറോണ: നോയിഡയിലെ സ്‌കൂളുകൾ തുറക്കുന്നത് തിങ്കളാഴ്ച വരെ നീട്ടി

March 4, 2020
Google News 1 minute Read

കൊവിഡ് 19 സംശയത്തെ തുടർന്ന് പൂട്ടിയ നോയിഡയിലെ സ്‌കൂളുകൾ തുറക്കുന്നത് തിങ്കളാഴ്ച വരെ നീട്ടി. കുട്ടികളും രക്ഷിതാക്കളും ജാഗ്രത തുടരണമെന്ന് നിർദേശം നൽകി. മേഖലയിലെ ജനങ്ങൾക്കും ആരോഗ്യവകുപ്പ് അധികൃതർ നിർദേശങ്ങൾ നൽകി.

ഡൽഹി, ഉത്തർപ്രദേശ് അതിർത്തി നഗരമായ നോയിഡ കൊവിഡ് 19 സംശയത്തിന്റെ നിഴലിലാണ്. ഇതെ തുടർന്ന് ശ്രീറാം മില്ലേനിയം, ശിവ് നാടാർ സ്‌കൂളുകൾ പൂട്ടിയിരിക്കുകയാണ്. ശ്രീറാം മില്ലേനിയം സ്‌കൂളിലെ വിദ്യാർത്ഥിയുടെ രക്ഷിതാവിനാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. കഴിഞ്ഞമാസം 28ന് സ്‌കൂളിൽ സംഘടിപ്പിച്ച ആഘോഷച്ചടങ്ങിൽ ഈ രക്ഷിതാവിന്റെ സാന്നിധ്യമുണ്ടായിരുന്ന സാഹചര്യത്തിലാണ് സ്‌കൂൾ പൂട്ടിയത്. മേഖലയിലെ ജനങ്ങൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

അതേസമയം, സ്‌കൂളുകൾ അണുവിമുക്തമാക്കുന്ന നടപടികൾ തിങ്കളാഴ്ച വരെ തുടരും. ജനങ്ങളെ ബോധവത്കരിക്കാനുള്ള നടപടികൾക്കും നോയിഡയിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ തുടക്കമിട്ടു.

Story Highlights- corona virus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here