Advertisement

അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥി തെരഞ്ഞെടുപ്പ്; ജോ ബൈഡന് മുന്നേറ്റം

March 4, 2020
Google News 1 minute Read

അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർഥിയെ തീരുമാനിക്കാനുളള ഡെമോക്രാറ്റിക് പാർട്ടിയുടെ സൂപ്പർ ട്യൂസ് ഡേ പോരാട്ടത്തിൽ ജോ ബൈഡന് മുന്നേറ്റം. വോട്ടെടുപ്പ് നടന്ന 14 സംസ്ഥാനങ്ങളിൽ ഒമ്പതിടത്ത് ബൈഡൻ ജയം ഉറപ്പിച്ചു.

Read Also: സമാധാന കരാറില്‍ നിന്ന് പിന്‍മാറ്റം ; താലിബാനെതിരെ അമേരിക്കയുടെ വ്യോമാക്രമണം

മസാച്യൂസറ്റ്‌സ്, മിനെസോട്ട, ഒക്ലഹോമ, അലബാമ, ടെന്നീസി, നോർത്ത് കാരോലിന, വിർജീനിയ, ടെക്‌സസ് എന്നീ സംസ്ഥാനങ്ങളിലാണ് മുൻ വൈസ് പ്രസിഡൻറ് ജോ ബൈഡൻ ജയം ഉറപ്പിച്ചത്. എന്നാൽ ഏറ്റവും വലിയ സംസ്ഥാനമായ കാലിഫോർണിയടക്കം മൂന്ന് സംസ്ഥാനങ്ങളിൽ ബേണി സാൻറേഴ്‌സനാണ് മുൻതൂക്കം. ആഫ്രിക്കൻ അമേരിക്കൻ വോട്ടർമാരുടെ പിന്തുണയാണ് ജോ ബൈഡന് കരുത്തായത്. മുൻ പ്രസിഡൻറ് ബരാക്ക് ഒബാമയുമായുള്ള അടുത്ത ബന്ധം ബൈഡന് ഗുണകരമായെന്നാണ് വിലയിരുത്തൽ.

അതേസമയം ശക്തമായി മത്സരംഗത്തുണ്ടായിരുന്ന മാസച്യൂസറ്റ്‌സ് സെനറ്റർ എലിസബത്ത് വാറനും, ന്യൂയോർക്ക് മുൻ മേയർ മൈക്കൽ ബ്ലൂംബെർഗിനും കാര്യമായ നേട്ടങ്ങൾ ഉണ്ടാക്കാനായിട്ടില്ല. 1,357 ഡെലിഗേറ്റുകളെ കണ്ടെത്താനുള്ള മത്സരമാണ് ഇന്നലെ നടന്നത്. ജൂലൈ 13ന് ആരംഭിക്കുന്ന ഡെമോക്രാറ്റിക് ദേശീയ കൺവെൻഷനിലാണ് പാർട്ടിയുടെ പ്രസിഡൻറ് സ്ഥാനാർത്ഥിയെ അന്തിമമായി തീരുമാനിക്കുക. 1,991 ഡെലിഗേറ്റുകളുടെ പിന്തുണ ലഭിക്കുന്ന വ്യക്തിയായിരിക്കും പാർട്ടിയുടെ പ്രസിഡൻറ് സ്ഥാനാർത്ഥി. നവംബറിലാണ് അമേരിക്കൻ പ്രസിഡൻറ് തെരഞ്ഞെടുപ്പ്.

 

america, joe biden

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here