കരുനാഗപ്പള്ളിയിൽ കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; നാടോടി സ്ത്രീ പിടിയിൽ

കൊല്ലം കരുനാഗപ്പള്ളിയിൽ കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. തുറയിൽകുന്ന് എസ്എൻയുപി സ്‌കൂൾ വിദ്യാർത്ഥിനി ജാസ്മിനെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമം നടത്തിയത്. നാടോടി സ്ത്രീയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്.

ഇന്ന് രാവിലെ ഒൻപതരയോടെ സ്‌കൂളിന് സമീപത്തുവച്ചാണ് സംഭവം നടന്നത്. സ്‌കൂളിലേയ്ക്ക് ഒറ്റയ്ക്ക് നടന്നുപോകുകയായിരുന്ന കുട്ടിയെ നാടോടി സ്ത്രീ കൈയിൽ പിടിച്ചുകൊണ്ടുപോകുകയായിരുന്നു.

കുതറിയോടി സമീപത്തെ വീട്ടിൽ കുട്ടി അഭയം തേടിയതോടെയാണ് സംഭവം നാട്ടുകാർ അറിയുന്നത്. തുടർന്ന് നാടോടി സ്ത്രീയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top