പ്രളയ ഫണ്ട് തട്ടിപ്പ്; അയ്യനാട് സഹകരണ ബാങ്കിന്റെ അക്കൗണ്ടിലേക്ക് പണമയച്ച് ട്രഷറി ജീവനക്കാർ ചതിച്ചു: സെക്രട്ടറി

സിപിഐഎം നേതാക്കൾ ഉൾപ്പെട്ട പ്രളയ ഫണ്ട് തട്ടിപ്പ് കേസിൽ വെളിപ്പെടുത്തലുമായി കാക്കനാട് അയ്യനാട് സർവീസ് സഹകരണ സംഘം സെക്രട്ടറി രാജമ്മ. പ്രളയ ഫണ്ട് സഹകരണ ബാങ്കിന്റെ അക്കൗണ്ടിലേക്ക് അയച്ച് ട്രഷറി ജീവനക്കാർ ചതിച്ചതാണെന്ന് രാജമ്മ ട്വന്റിഫോറിനോട് പറഞ്ഞു. തന്റെ ജോലി പോയാലും കളവിന് കൂട്ട് നിൽക്കില്ലെന്ന് ബാങ്ക് ഭരണ സമതിയെ അറിയിച്ചത് കൊണ്ടാണ് വലിയ വെട്ടിപ്പ് പുറത്ത് വന്നതെന്നും സെക്രട്ടറിയുടെ വിശദീകരണം.
Read Also: പ്രളയ ഫണ്ട് തട്ടിപ്പ്; സിപിഐഎം നേതാവും ഭാര്യയും അറസ്റ്റില്‍
പ്രളയ ദുരിത ഫണ്ടിൽ നിന്ന് സിപിഐഎം നേതാക്കൾക്ക് പണമെത്തിയത് കാക്കനാട് അയ്യനാട് സർവീസ് സഹകരണ ബാങ്കിലേക്കാണ്. എന്നാൽ സഹകരണ ബാങ്കിലെ അംഗങ്ങൾക്ക് മാത്രമായുള്ള അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ചത് ട്രഷറി ഉദ്യോഗസ്ഥരുടെ ചതിയായിരുന്നെന്ന് അയ്യനാട് സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി രാജമ്മ പറഞ്ഞു. പണം വന്നതും പോയതും താൻ അറിഞ്ഞില്ല. ഒടുവിൽ തട്ടിപ്പ് കണ്ടെത്തിയപ്പോൾ ജോലി പോയാലും കളവിന് കൂട്ട് നിൽക്കാൻ കഴിയില്ലെന്ന് ഭരണ സമതി അംഗങ്ങളെ അറിയിച്ചു. ഇതോടെയാണ് പ്രളയ ഫണ്ട് തട്ടിപ്പ് പുറത്ത് വന്നതെന്നും രാജമ്മ വ്യക്തമാക്കി.
പ്രളയ ഫണ്ട് തട്ടിപ്പ് കേസിൽ അയ്യനാട് സർവീസ് സഹകരണ ബാങ്കിലെ സെക്രട്ടറിയെ അടക്കം പ്രതി ചേർക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരനായ ഗിരീഷ് ബാബു മുഖ്യമന്ത്രിക്കടക്കം കത്തയച്ചിരുന്നു. ഇത് ആദ്യമായാണ് പ്രളയ ഫണ്ട് തട്ടിപ്പ് കേസിൽ അയ്യനാട് ബാങ്ക് വിശദീകരണവുമായി രംഗത്ത് വരുന്നത്.
flood fund fraud
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here