Advertisement

നാടകവണ്ടിക്ക് പിഴ ചുമത്തിയ നടപടി പരിശോധിക്കാന്‍ നിര്‍ദേശം നല്‍കി: മന്ത്രി

March 5, 2020
Google News 1 minute Read

നാടകവണ്ടിക്ക്  പിഴ ചുമത്തിയ നടപടി പരിശോധിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായി ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍.  പിഴ ചുമത്തിയ നടപടി നിയമാനുസൃതമാണോ ചെയ്തിട്ടുള്ളത് എന്ന് പരിശോധിക്കും. വണ്ടിയുടെ മുകളില്‍ നാടകസമിതിയുടെ പേരും നാടകത്തിന്റെ പേരും പതിച്ചു എന്നും ബോര്‍ഡിന് വലുപ്പകൂടുതലുണ്ടെന്നും പരസ്യത്തിന്റെ സ്വഭാവമുണ്ട് എന്നിങ്ങനെ ചൂണ്ടിക്കാട്ടിയാണ് മോട്ടോര്‍ വാഹന ഉദ്യോഗസ്ഥര്‍ വന്‍ തുക പിഴയിട്ടത് എന്നുള്ള പരാതിയാണ് ഉയര്‍ന്നു കേള്‍ക്കുന്നത്.

ഈ സംഭവത്തെക്കുറിച്ച് പരിശോധിക്കുന്നതിനും ആവശ്യമെങ്കില്‍ നടപടി പുനഃപരിശോധിക്കുന്നതിനും ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കുന്നതാണ്. തെറ്റായ പ്രവര്‍ത്തികള്‍ ഉദ്യേഗസ്ഥരുടെ ഭാഗത്തു നിന്നും ഉണ്ടാകാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

Story Highlights: ബോർഡിന് വലുപ്പം കൂടി; നാടക സമിതിയുടെ വണ്ടിക്ക് നേരെ 24000 രൂപ പിഴ ഈടാക്കി മോട്ടോർ വാഹന വകുപ്പിന്റെ നടപടി

ആലുവ അശ്വതി തിയേറ്റേഴ്‌സിലെ കലാകാരന്മാര്‍ക്ക് നേരെയായിരുന്നു മോട്ടോര്‍ വാഹന വകുപ്പിന്റെ അസാധാരണ നടപടി. പരിശോധനയ്ക്കിടെ വണ്ടിയില്‍ കയറി ബോര്‍ഡിന്റെ വലുപ്പം ടേപ്പ് വച്ച് അളന്നതിന് ശേഷമായിരുന്നു വനിത ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ നടപടി എടുത്തത്.

നാടക പ്രവര്‍ത്തകര്‍ നിരന്തരം അഭ്യര്‍ത്ഥിച്ചിട്ടും നടപടിയില്‍ നിന്നും പിന്മാറാന്‍ ഉദ്യോഗസ്ഥര്‍ തയാറായില്ല. ഈ നടപടിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നുവന്നത്. മദ്യപിച്ച് വാഹനം ഓടിച്ചാല്‍ പോലും 10000 രൂപ മാത്രം പിഴ ഈടാക്കുന്ന സംസ്ഥാനത്ത്. ഒരു ചാണ്‍ വയറിനു വേണ്ടി കഷ്ടപ്പെടുന്ന നാടക കലാകാരന്മാര്‍ക്ക് നേരെയുള്ള ഉദ്യോഗസ്ഥ കടന്നു കയറ്റം ന്യായീകരിക്കാന്‍ കഴിയുന്നതല്ലെന്നാണ് സാംസ്‌കാരിക പ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ അഭിപ്രായപ്പെടുന്നത്.

Story Highlights: Motor vehicle department

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here