Advertisement

ബോർഡിന് വലുപ്പം കൂടി; നാടക സമിതിയുടെ വണ്ടിക്ക് നേരെ 24000 രൂപ പിഴ ഈടാക്കി മോട്ടോർ വാഹന വകുപ്പിന്റെ നടപടി

March 5, 2020
Google News 0 minutes Read

നാടക സമിതിയുടെ വണ്ടിയിൽ ബോർഡ് വച്ചതിന് കലാകാരന്മാരിൽ നിന്ന് 24000 രൂപയുടെ പിഴ ഈടാക്കി മോട്ടോർ വാഹന വകുപ്പ്. ആലുവ അശ്വതി തിയേറ്റേഴ്‌സിലെ കലാകാരന്മാർക്ക് നേരെയാണ് മോട്ടോർ വാഹന വകുപ്പിന്റെ അസാധാരണ നടപടി .

പരിശോധനയ്ക്കിട െവണ്ടിയിൽ കയറി ബോർഡിന്റെ വലുപ്പം ടേപ്പ് വച്ച് അളന്നതിന് ശേഷമായിരുന്നു വനിത ഉദ്യോഗസ്ഥയുടെ നേതൃത്വത്തിൽ
നടപടി എടുത്തത്. സ്ത്രീകൾ ഉൾപ്പെടെയുള്ള നാടക പ്രവർത്തകർ നിരന്തരം അഭ്യർത്ഥിച്ചിട്ടും നടപടിയിൽ നിന്നും പിന്മാറാൻ ഉദ്ദ്യോഗസ്ഥർ തയാറായില്ല. ഈ നടപടിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ സർക്കാറിനെതിരെ കടുത്തഭാഷയിലുള്ള വിമാർശനമാണ് ഉയർന്നുവന്നത്. മദ്യപിച്ച് വാഹനം ഓടിച്ചാൽ പോലും 10000 രൂപ മാത്രം പിഴ ഈടാക്കുന്ന സംസ്ഥാനത്ത്. ഒരു ചാൺ വയറിനു വേണ്ടി കഷ്ടപ്പെടുന്ന നാടക കലാകാരന്മാർക്ക് നേരെയുള്ള ഉദ്യോഗസ്ഥ കടന്നു കയറ്റം ന്യായീകരിക്കാൻ കഴിയുന്നതല്ലെന്നാണ് സാംസ്‌കാരിക പ്രവർത്തകർ അടക്കമുള്ളവർ അഭിപ്രായപ്പെടുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് കാർട്ടൂണിസ്റ്റ് സുധീർ നാഥിന്റെ ഫേസ്ബുക്ക് പോസ്റ്റ്…

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

എന്തിനാണീ ക്രൂരത. പോണ്ടിച്ചേരി രജിസ്‌ട്രേഷനിൽ കാറുള്ള ഒരാൾ പറഞ്ഞത് 15 ലക്ഷം ലാഭിച്ചെന്നാണ് നാടക വണ്ടിയിൽ ബോർഡ് വെച്ചല്ലാതെ ചിന്തിക്കാൻ പറ്റുന്നില്ല. പഴഞ്ചനായത് കൊണ്ടാകും സഖാക്കളെ ….

നാടകത്തിന്റെ പേരെഴുതിയ ബോർഡ് വെച്ചതിന് 24000 രൂപയുടെ പിഴശിക്ഷ!.
ആലുവ അശ്വതി തിയ്യററ്റേഴ്‌സിലെ കലാകാരന്മാർക്കാണ് മോട്ടോർ വാഹന വകുപ്പിന്റെ ഈ നടപടി നേരിടേണ്ടി വന്നത്. വണ്ടിയിൽ കയറി ടേപ് വെച്ചളന്ന് ബോർഡിന് വലുപ്പം ഇത്തിരി കൂടുതലാണെന്ന് പറഞ്ഞാണ് ഈ നടപടി. മദ്യപിച്ച് വണ്ടിയോടിച്ചാൽ പോലും 10000 രൂപ മാത്രം ഈടാക്കുന്ന നീതിന്യായ വ്യവസ്ഥയാണ് പാവപ്പെട്ട കലാകാരന്മാരുടെ അരിച്ചാക്കിന്മേൽ കാൽ ലക്ഷം രൂപ പിഴയുടെ ചാപ്പ കുത്തിയിരിക്കുന്നത്!.

ഇരുനൂറും അഞ്ഞൂറുമായി തുച്ഛമായ പ്രതിഫലം വാങ്ങി അരിഷ്ടിച്ച് കുടുംബം പുലർത്തുന്ന കലാകാരന്മാരുടെ കഞ്ഞിയിൽ ചളി കലക്കുന്ന ഈ സർക്കാർ നടപടി തികച്ചും മനുഷ്യത്വരഹിതമാണ്. സിനിമാ സീരിയലുകളുടെയും ചാനൽ പ്രോഗ്രാമുകളുടേയും ആന വലുപ്പമുള്ള പരസ്യചിത്രങ്ങൾ വഹിക്കുന്ന ആനവണ്ടികൾ അച്ചാലും മുച്ചാലും ഓടുന്ന ഒരു നാട്ടിലാണ് നൂറുകണക്കിന് നാടകകലാകാരന്മാരുടെ വയറ്റത്തടിക്കുന്ന ഈ ദ്രോഹവൃത്തിക്ക് അധികാരികൾ രശീതിയെഴുതുന്നത്!.

നാടകം കളിച്ചും കാണിച്ചും ഒരു ദേശത്തെ പുരോഗമനാത്മകമാക്കിയ ഒരിസത്തിന്റെ പ്രയോക്താക്കൾ നാടു ഭരിക്കുമ്പോൾ തന്നെയാണ് ഈ തൊഴിലാളി ദ്രോഹനടപടി തെരുവിലരങ്ങേറുന്നതെന്നത് വിരോധാഭാസം തന്നെ.

മൂന്നു കോടി രൂപ നാടകപ്രവർത്തനങ്ങൾക്കായി ബജറ്റിൽ വകകൊള്ളിച്ച് സമസ്ത നാടക പ്രവർത്തകരുടേയും അഭിനന്ദനങ്ങൾ ഏറ്റു വാങ്ങിയ സർക്കാർ അവരിൽ നിന്നു തന്നെ ശാപവാക്കുകൾ ക്ഷണിച്ചു വാങ്ങരുതെന്ന് ഒരഭ്യർത്ഥനയുണ്ട്.

അമച്വർ, പ്രൊഫഷണൽ, കമേഴ്‌സിയൽ വേർതിരിവുകളില്ലാതെ എല്ലാ നാടകപ്രവർത്തകരും ഈ കലാവിരുദ്ധ ജനവിരുദ്ധ നടപടിക്കെതിരെ പ്രതിഷേധിക്കേണ്ടതുണ്ട്!.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here