കൊറോണയെ പ്രതിരോധിക്കാൻ ഹാൻഡ് സാനിറ്റെെസറുകൾ ഉപയോഗിക്കേണ്ടത് എപ്പോൾ? എങ്ങനെ?

കൊറോണ വൈറസിനെ പ്രതിരോധിക്കാൻ ആളുകൾ ഹാൻഡ് സാനിറ്റൈസറുകൾ ഉപയോഗിക്കുന്നു. ഇക്കാലത്ത് ആളുകൾ വ്യക്തി ശുചിത്വത്തിനായി കൂടുതലായി ഉപയോഗിക്കുന്ന ഉത്പന്നമാണ് ഹാന്‍ഡ് സാനിറ്റെെസറുകള്‍. ആരോഗ്യ വിദഗ്ധരും കൈകൾ വൃത്തിയായി സൂക്ഷിക്കാനാണ് ഉപദേശിക്കുന്നത്. എന്നാൽ ഹാൻഡ് സാനിറ്റൈസറുകൾ ഉപയോഗിക്കാൻ ഫലപ്രദമാണെങ്കിലും അവ എപ്പോൾ ഉപയോഗിക്കാൻ പാടില്ലെന്നുള്ളതാണ് പ്രധാനമായും അറിയേണ്ടത്. ഹാൻഡ് സാനിറ്റെസറുകൾ സൂക്ഷ്മമായ അണുക്കളെ പോലും കൊല്ലുന്നു. എന്നാൽ എല്ലാ അണുക്കളിലും ഫലപ്രദമല്ലെന്നാണ് കണ്ടെത്തലുകൾ. സാധ്യമാകുമ്പോൾ എപ്പോഴും കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകാൻ തന്നെയാണ് സെന്റർസ് ഫോർ ഡിസീസ് കണ്ട്രോൾ (സിഡിസി) ശുപാർശ ചെയ്യുന്നത്. ഇതിന് പുറമേ സാനിറ്റെസർ ഉപയോഗിക്കാം.

സാനിറ്റെസർ എപ്പോൾ ഉപയോഗിക്കാം

സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകാൻ സാധിക്കാത്ത സമയത്ത്

കഴുകിയ ശേഷവും അധിക പരിരക്ഷ ആവശ്യമുള്ളപ്പോൾ

സാനിറ്റെസർ എപ്പോഴാണ് ഉപയോഗിക്കാൻ പാടില്ലാത്തത്

സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുന്ന സമയത്ത്

കൈകൾ കാഴ്ചയിൽ തന്നെ മലിനമായിരിക്കുമ്പോൾ

കൈകളിൽ രാസ വസ്തുക്കൾ ഉള്ളപ്പോൾ

സാനിറ്റൈസർ ഉപയോഗിച്ചാൽ നശിക്കാത്ത പകർച്ച വ്യാധി പടർത്തുന്ന അണുക്കളുമായി സമ്പർക്കത്തിൽ വന്നിട്ടുണ്ടെങ്കിൽ

ഉയർന്ന അണു ബാധ ഉണ്ടെങ്കിൽ

ഹാൻഡ് സാനിറ്റെസറുകളുടെ ശരിയായ ഉപയോഗം

ശുപാർശ ചെയ്തിരിക്കുന്ന അതേ അളവ് സാനിറ്റെസർ എടുക്കുക. (ബോട്ടിലിൽ എഴുതിയ നിർദേശങ്ങളും വായിക്കാം)

കൈകൾ ഒന്നിച്ച് കൂട്ടിപ്പിടിച്ച ശേഷം സാനിറ്റെസർ തടവുക, വിരലുകൾ ഉൾപ്പെട മുഴുവൻ കൈയിലും പുരട്ടണം.

ചർമം ഉണങ്ങിക്കഴിഞ്ഞാൽ മാത്രം തടവുന്നത് നിർത്താം

നിങ്ങളുടെയും കുടുംബത്തിന്റെയും ആരോഗ്യം സംരക്ഷിക്കാൻ ബാത് റൂമിൽ പോയ ശേഷമോ ഭക്ഷണം പാകം ചെയ്ത് കഴിഞ്ഞോ കൈകൾ വൃത്തിയാക്കേണ്ടത് വളരെ പ്രധാനമാണെന്ന് മറക്കല്ലേ…

 

hand sanitizers, corona

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top