ജെറ്റ് എയർവേസ് സ്ഥാപകൻ നരേഷ് ഗോയലിന്റെ വസതിയിൽ റെയ്ഡ്

ജെറ്റ് എയർവേസ് സ്ഥാപകൻ നരേഷ് ഗോയലിന്റെ വസതിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. മുംബൈയിലുള്ള വസതിയിൽ ഇന്നലെ രാത്രിയാണ് റെയ്ഡ് നടന്നത്. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട ആരോപണത്തെ തുടർന്നായിരുന്നു എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നടപടി.
നരേഷ് ഗോയലിനും ഭാര്യ അനിത ഗോയലിനുമെതിരെ ഒരു ട്രാവൽ കമ്പനി പരാതി നൽകിയിരുന്നു. ഇരുവരും ചേർന്ന് 46 കോടി രൂപ തട്ടിയെടുത്തെന്നായിരുന്നു പരാതി. ഇതിന്റെ അടിസ്ഥാനത്തിൽ നരേഷ് ഗോയലനെതിരെ വഞ്ചനാകുറ്റത്തിന് കേസെടുത്തിരുന്നു.
നരേഷ് ഗോയലിനും ഭാര്യയ്ക്കുമെതിരെ മുൻപും പരാതി ഉയർന്നിരുന്നു. വിദേശ പണമിടപാട് നിയമങ്ങൾ ലംഘിച്ചെന്നായിരുന്നു മുൻപ് ഉയർന്ന പരാതി. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ സെപ്തംബറിൽ നരേഷ് ഗോയലിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എട്ട് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു.
story highlights- naresh goyal, Jet Founder, Enforcement Directorate
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here