Advertisement

കെഎസ്ആർടിസി പണിമുടക്കിനിടെ മരിച്ചയാളുടെ കുടുംബത്തിന് സഹായം നൽകും

March 5, 2020
Google News 1 minute Read

തിരുവനന്തപുരത്ത് കെഎസ്ആർടിസി പണിമുടക്കിനിടെ കുഴഞ്ഞുവീണ് മരിച്ചയാളുടെ കുടുംബത്തിന് സഹായം നൽകുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയുമായും ചർച്ച ചെയ്ത് ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു. കുഴഞ്ഞുവീണ് മരിച്ച സുരേന്ദ്രന്റെ വീട് സന്ദർശിച്ച ശേഷമാണ് മന്ത്രിയുടെ പ്രതികരണം.

സമരത്തിന്റെ പേരിൽ നടന്നത് വലിയ അക്രമമാണ്. കെഎസ്ആർടിസിക്കെതിരെ കർശന നടപടി സ്വീകരിക്കും. ബസുകൾ തലങ്ങും വിലങ്ങും ഇട്ട് പോയതിനാലാണ് ഒന്നും ചെയ്യാൻ സാധിക്കാതെ പോയത്. സമരക്കാർ ജനങ്ങളോട് യുദ്ധം പ്രഖ്യാപിക്കുകയായിരുന്നു. മര്യാദകേടാണ് നടന്നത്. കെഎസ്ആർടിസിയെ നിലനിർത്തുന്നതിന് ജനങ്ങളുടെ നികുതിപ്പണമാണുപയോഗിക്കുന്നത്. സമരത്തിന്റെ പേരിൽ അന്യായങ്ങൾ അനുവദിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

story highlights- kadakampally surendran, ksrtc, strike

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here