Advertisement

കെഎസ്ആർടിസി മിന്നൽ പണിമുടക്ക്; വീഴ്ച സംഭവിച്ചെന്ന് ജില്ലാ കളക്ടറുടെ റിപ്പോർട്ട്

March 5, 2020
Google News 1 minute Read

കെഎസ്ആർടിസി മിന്നൽ പണിമുടക്കിനെതിരെ ജില്ലാ കളക്ടറുടെ റിപ്പോർട്ട്. കെഎസ്ആർടിസിയ്ക്ക് വീഴ്ച സംഭവിച്ചെന്നും ബസുകൾ നടുറോഡിൽ നിർത്തിയിട്ടത് തെറ്റന്നും റിപ്പോർട്ടിൽ പറയുന്നു. സമരക്കാർ എസ്മ നിർബന്ധിതമാക്കണമെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു.

കുഴഞ്ഞു വീണ ആളെ ആശുപത്രിയിലെത്തിക്കാൻ സമയമെടുത്തെന്നും പൊലീസും കളക്ടർക്ക് മൊഴി നൽകി. ഗതാഗതക്കുരുക്ക് കാരണം ആംമ്പുലൻസിന് സമീപത്തേക്ക് എത്താൻ കഴിഞ്ഞില്ലെന്നും കളക്ടർക്ക് ഫോർട്ട് സ്‌റ്റേഷൻ സിഐ മൊഴി നൽകി.

എന്നാൽ, സമരത്തിന് ഒരു യൂണിയനും ആഹ്വാനം ചെയ്തിട്ടില്ലെന്നായിരുന്നു യൂണിയൻ നേതാക്കളുടെ മൊഴി. സ്വകാര്യ ബസ് തടഞ്ഞ എടിഒ സാം ലോപ്പസിന്റെയും സ്വകാര്യ ബസ് ജീവനക്കാരുടെയും ദൃക്‌സാക്ഷികളുടെയും മൊഴി കളക്ടർ രേഖപ്പെടുത്തി. അകാരണമായി അറസ്റ്റ് ചെയ്തുകൊണ്ട് പോകുകയായിരുന്നുവെന്ന് ബസ് തടയാൻ നേതൃത്വം നൽകിയ സാം ലോപ്പസിന്റെ മൊഴി. സംഭവ സ്ഥലത്തെ വിശദമായ സിസിടിവി ദൃശ്യങ്ങൾ കൂടി പരിശോധിച്ച് മന്ത്രിക്ക് കൈമാറുമെന്ന് കളക്ടർ പറഞ്ഞു. മിന്നൽ പണിമുടക്കിനെ തുടർന്നുള്ള സംഭവത്തിൽ ഗതാഗതമന്ത്രി എകെ ശശീന്ദ്രനും കടകം പള്ളി സുരേന്ദ്രനും നിലപാടി കടുപ്പിച്ചിരുന്നു.

Story highlight: ksrtc,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here