ഡിവില്ല്യേഴ്സ് തിരികെ എത്തുന്നു; ശ്രീലങ്കക്കെതിരെ കളിക്കും

സ്റ്റാർ ബാറ്റ്സ്മാൻ എബി ഡിവില്ല്യേഴ്സ് ദക്ഷിണാഫ്രിക്കൻ ടീമിലേക്ക് മടങ്ങി എത്തുന്നു. ജൂൺ ഒന്നിനു മുൻപ് ടീമിൽ ഉൾപ്പെടുത്തുന്ന രീതിയിൽ പദ്ധതികൾ ആവിഷ്കരിക്കാനാണ് താരത്തിന് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡ് നൽകിയിരിക്കുന്നത്. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയിലൂടെയാവും താരത്തിൻ്റെ മടങ്ങിവരവ്.

എബി ഡിവില്ല്യേഴ്സ് ടി-20 ലോകകപ്പ് ടീമിൽ ഉണ്ടാവാൻ സാധ്യതയുണ്ടെന്ന് ദക്ഷിണാഫ്രിക്കൻ പരിശീലകനും മുൻ താരവുമായ മാർക്ക് ബൗച്ചർ നേരത്തെ അറിയിച്ചിരുന്നു. അദ്ദേഹം പറ്റിയ താരമാണെങ്കിൽ ടീമിൽ ഉണ്ടാവുമെന്നും ഉടൻ ഇതിൽ ഔദ്യോഗിക വിശദീകരണം ഉണ്ടാവുമെന്നും ബൗച്ചർ ഇഎസ്പിഎൻ ക്രിക്കിൻഫോയ്ക്ക് നൽകിയ അഭിമുഖത്തിൽ അറിയിച്ചു. മുൻ നായകൻ ഫാഫ് ഡുപ്ലെസിസും ഡിവില്ല്യേഴ്സിൻ്റെ മടങ്ങി വരവിനെ അനുകൂലിച്ചിരുന്നു.

ഈ വർഷാവസാനം നടക്കുന്ന ടി-20 ലോകകപ്പിലേക്കുള്ള ടീമിൽ അദ്ദേഹത്തെ ഉൾപ്പെടുത്താനാണ് ക്രിക്കറ്റ് ബോർഡിൻ്റെ തീരുമാനം. അതിനു മുൻപ് ചില മത്സരങ്ങളിൽ കളിച്ച് ഫോമിലേക്കെത്തണം. കഴിഞ്ഞ വർഷം നടന്ന ഏകദിന ലോകകപ്പിൽ കളിക്കാൻ അദ്ദേഹം താത്പര്യം പ്രകടിപ്പിച്ചിരുന്നു എങ്കിലും ക്രിക്കറ്റ് ബോർഡ് അനുമതി നൽകിയിരുന്നില്ല.

2018 മെയിലാണ് ഡിവില്ല്യേഴ്സ് രാജ്യാന്തര മത്സരങ്ങളിൽ നിന്ന് വിരമിച്ചത്. അപ്രതീക്ഷിതമായുള്ള വിരമിക്കലിൽ ക്രിക്കറ്റ് ലോകം ഞെട്ടിയിരുന്നു. രാജ്യാന്തര മത്സരങ്ങളിൽ നിന്ന് വിരമിച്ചെങ്കിലും ഫ്രാഞ്ചസി ക്രിക്കറ്റിൽ അദ്ദേഹം കളിക്കുന്നുണ്ട്.

Story Highlights: Ab Divilliers may comeback soon

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top