ഉണർവോടെ വിപണി; സെൻസെക്സ് 225 പോയന്റ് ഉയർന്ന് 38635ൽ വ്യാപാരം പുരോഗമിക്കുന്നു

ഉണർവോടെ ഓഹരി വിപണി. സെൻസെക്സ് 225 പോയന്റ് ഉയർന്ന് 38635ലും വ്യാപാരം നിഫ്റ്റി 70 പോയന്റ് ഉയർന്ന് 11321ലും വ്യാപാരം പുരോഗമിക്കുന്നു. ആഗോളതലത്തിൽ കൊറോണ ഭീതി നിലനിൽക്കുന്നുവെങ്കിലും വിപണിയെ കാര്യമായി ഇത് ബാധിക്കുന്നില്ലെന്ന് പറയാം.

ബിഎസ്ഇയിലെ 573 കമ്പനികൾ നേട്ടത്തിലും 169 കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലുമാണ്. ലോഹ സൂചിക രണ്ടും ഊർജം, വാഹനം, ഫാർമ, ബിഎസ്ഇ മിഡ്ക്യാപ്, പൊതുമേഖല ബാങ്ക്, സ്മോൾ ക്യാപ് എന്നിവയുടെ സൂചികകൾ ഒരുശതമാനത്തോളവും ഉയർന്നു.

സീ എന്റർടെയൻമെന്റ്, യെസ് ബാങ്ക്, പവർഗ്രിഡ്, സിപ്ല എന്നിവയുടെ ഓഹരികൾ നഷ്ടത്തിലുമാണ്.

Story highlight: Share market

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top