രാഷ്ട്രീയ പാർട്ടി പ്രഖ്യാപനത്തെക്കുറിച്ച് പിന്നീട് പറയാം; രജനീകാന്ത്

രാഷ്ട്രീയ പാർട്ടി പ്രഖ്യാപനത്തെക്കുറിച്ച് പിന്നീട് പറയാമെന്ന് രജനീകാന്ത്. രജനി മക്കൾ മൻട്രത്തിന്റെ യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു രജനീകാന്ത്. കമൽഹാസനുമൊത്ത് പ്രവർത്തിക്കുമോ എന്ന ചോദ്യത്തിന് അതിന് കാലമാണ് മറുപടി പറയേണ്ടതെന്നായിരുന്നു രജനിയുടെ മറുപടി.

കോടമ്പാക്കം രാഘവേന്ദ്ര കല്യാണ മണ്ഡപത്തിൽ നടന്ന യോഗത്തിൽ മക്കൾ മൻട്രത്തിന്റെ ജില്ലാ സെക്രട്ടറിമാരാണ് പങ്കെടുത്തത്. പാർട്ടി പ്രഖ്യാപനവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് യോഗത്തിൽ ചർച്ചയായതെന്നാണ് സൂചന. ഒരു വർഷത്തിനുശേഷം ജില്ലാ സെക്രട്ടറിമാരുമായി സംസാരിച്ചെന്നും അവരെല്ലാം തൃപ്തരാണെന്നും രജനീകാന്ത് പറഞ്ഞു.

Story highlight: political party announcement, will be discussed later, Rajinikanth

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top