കൊച്ചിയിലെ റോഡുകളുടെ ശോച്യാവസ്ഥയിൽ നഗരസഭയ്ക്ക് വീണ്ടും ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

കൊച്ചിയിലെ റോഡുകളുടെ ശോച്യാവസ്ഥയിൽ നഗരസഭയ്ക്ക് വീണ്ടും ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. റോഡുകളുടെ ചുമതലയുള്ള ഉദ്യോഗസ്ഥർ ഈ മാസം പത്തിന് നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്ന് കോടതി നിർദേശിച്ചു. ജനങ്ങളെ പേടിയില്ലാത്തത് കൊണ്ടാണ് നഗരത്തിലെ റോഡുകൾ ഇത്തരത്തിൽ വെട്ടിപ്പൊളിച്ചിടുന്നതെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിമർശിച്ചു.

കൊച്ചിയിലെ റോഡുകളെ കുറിച്ച് പഠിക്കാൻ നിയോഗിച്ച അമിക്കസ് ക്യൂറിമാരുടെ റിപ്പോർട്ട് പരിഗണിക്കുകയായിരുന്നു കോടതി. എസ്ആർഎം റോഡ് അടക്കം നഗരത്തിലെ ആറ് പ്രധാന റോഡുകൾ വെട്ടിപ്പൊളിച്ചിരിക്കുകയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതേ തുടർന്നാണ് കോടതി നഗരസഭയെയും ജല അതോറിറ്റിയെയും വിമർശിച്ചത്.

Story highlight: kochi roads, high court

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top