ഇന്നസെന്റിന് പിറന്നാൾ മധുരമൊരുക്കി ലാലും ജൂനിയർ ലാലും

ഇന്നസെന്റിന് പിറന്നാൾ മധുരമൊരുക്കി ലാലും ജൂനിയർ ലാലും. സുനാമി എന്ന സിനിമയുടെ ലൊക്കേഷനിലായിരുന്നു ഈ പിറന്നാൾ ആഘോഷം. കേക്ക് മുറിച്ച് ലൊക്കേഷനിലെ എല്ലാവർക്കുമൊപ്പം സന്തോഷം പങ്കുവച്ച് ഇന്നസെന്റും പിറന്നാൾ ആഘോഷമാക്കി. ലാൽ ഇന്നസെന്റിന് കേക്ക് മുറിച്ച് നൽകുന്നത് അടക്കമുള്ള ആഘോഷ പരിപാടികളുടെ വീഡിയോയും പുറത്തു വന്നിരുന്നു. ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്.

ലാലിന്റെ തിരക്കഥയിൽ മകൻ ജീൻ പോൾ ലാൽ ആണ് സുനാമി സംവിധാനം ചെയ്യുന്നത്. ആദ്യമായാണ് അച്ഛനും മകനും ചേർന്ന് ഒരു സിനിമ ചെയ്യുന്നത്. ഈ പ്രത്യേകതകൊണ്ട് തന്നെ ചിത്രം ഇപ്പോഴേ ശ്രദ്ധ നേടിക്കഴിഞ്ഞു. ഈ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ ഇന്നസെന്റ് അവതരിപ്പിക്കുന്നുണ്ട്. ഇന്നസെന്റിനെ കരിയറിലെ അവിസ്മരണീയമായ മാന്നാർ മത്തായി എന്ന കഥാപാത്രത്തെ സമ്മാനിച്ചവരിൽ ഒരാൾ കൂടിയാണ് ലാൽ. സിദ്ദിഖ്-ലാൽ കൂട്ടുകെട്ടിന്റെ ആദ്യചിത്രമായ റാംജിറാവൂ സ്പീക്കിംഗിലെ മാന്നാർ മത്തായി എന്ന കഥാപാത്രം മലയാളിയുടെ എക്കാലത്തേയും പ്രിയപ്പെട്ടവനാണ്. സദ്ദിഖ് ലാലിന്റെ മാത്രമല്ല, ഇന്നസെന്റിന്റെ കൂടി തലവര തിരുത്തിയെഴുതിയ സിനിമയായിരുന്നു റാംജി റാവു സ്പീക്കിംഗ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top