കെഎസ്ആര്‍ടിസി മിന്നല്‍ സമരം: സ്വകാര്യ ബസുകളാണ് പ്രശ്‌നം തുടങ്ങിവച്ചതെന്ന് ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട്

തിരുവനന്തപുരത്തെ മിന്നല്‍ പണിമുടക്കില്‍ ജില്ലാ കളക്ടര്‍ സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ട്വന്റിഫോറിന് ലഭിച്ചു. സ്വകാര്യ ബസുകളാണ് പ്രശ്‌നം തുടങ്ങിവച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വകാര്യ ബസുകള്‍ പെര്‍മിറ്റ് തെറ്റിച്ച് ഓടിയിട്ടുണ്ടെങ്കില്‍ നടപടിയെടുക്കും. കെഎസ്ആര്‍ടിസി ജീവനക്കാരുടെ സമീപനം തെറ്റെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി.
സമയക്രമം പാലിക്കാതെയാണ് സ്വകാര്യ ബസ് ഓടിയത്. ഇത് തടയാന്‍ ശ്രമിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. വഴയില മുതല്‍ കിഴക്കേകോട്ട വരെയുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്നും ജില്ലാകളക്ടര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. കെഎസ്ആര്‍ടിസി ബസുകള്‍ നടുറോഡില്‍ നര്‍ത്തിയിട്ടത് തെറ്റെന്നും റിപ്പോര്‍ട്ടിലുണ്ട്.
അതേസമയം, കെഎസ്ആര്‍ടിസി മിന്നല്‍ സമരവുമായി ബന്ധപ്പെട്ട് ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. തിങ്കളാഴ്ച അന്തിമ റിപ്പോര്‍ട്ട് ലഭിക്കും. ബസ് റോഡില്‍ നിര്‍ത്തിയിട്ടത് ശരിയായില്ല. സമരത്തിനിടെ യാത്രക്കാരന്‍ മരിച്ചത് ദൗര്‍ഭാഗ്യകരമാണ്.
ബസ് ഓഫീസിലെത്തിച്ച് ജീവനക്കാര്‍ക്ക് സമരം നടത്താമായിരുന്നു. നിയമം ലംഘിച്ച കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കും.
എസ്മയോട് സര്‍ക്കാരിന് യോജിപ്പില്ലെന്നും ഗതാഗത മന്ത്രി വ്യക്തമാക്കി. ഇടക്കാല റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രം നടപടികള്‍ തീരുമാനിക്കാനാവില്ല. പിന്നീട് പുനരന്വേഷണത്തിന് പ്രസക്തിയില്ലാതാകുമെന്നും മന്ത്രി പറഞ്ഞു.
Story Highlights: ksrtc strike
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here