Advertisement

ഭൂമിയേറ്റെടുക്കലും നഷ്ടപരിഹാരം അനുവദിക്കലും: സുപ്രിംകോടതിയുടെ സുപ്രധാന വിധി ഇന്ന്

March 6, 2020
Google News 1 minute Read

രാജ്യത്തെ ഭൂമിയേറ്റെടുക്കലും നഷ്ടപരിഹാരം അനുവദിക്കലുമായി ബന്ധപ്പെട്ട സുപ്രിംകോടതിയുടെ സുപ്രധാന വിധി ഇന്ന്. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് വിധി പറയുന്നത്. കേസില്‍ അരുണ്‍ മിശ്രയുടെ നിലപാടുകള്‍ വിവാദമായിരുന്നു.

നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ അടക്കം ഭൂമിയേറ്റെടുക്കല്‍ നിയമത്തിലെ വ്യവസ്ഥകള്‍ ചോദ്യം ചെയ്ത് വിവിധ സംസ്ഥാനങ്ങളിലെ കര്‍ഷകര്‍, വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ഡല്‍ഹി മെട്രോ തുടങ്ങി ഒട്ടേറെ കക്ഷികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രിംകോടതി വിധി പറയുന്നത്.

അഞ്ചംഗ ഭരണഘടനാ ബെഞ്ചിനെ നയിക്കുന്ന ജസ്റ്റിസ് അരുണ്‍ മിശ്ര തന്നെയാകും വിധി പറയുക. വാദം കേള്‍ക്കുന്ന ബെഞ്ചില്‍ നിന്ന് അരുണ്‍ മിശ്ര പിന്മാറണമെന്ന് ഒരുവിഭാഗം കക്ഷികളും കര്‍ഷക സംഘടനയും ആവശ്യപ്പെട്ടിരുന്നു. ജുഡിഷ്യറിയെ ശക്തിപ്പെടുത്താനെന്നായിരുന്നു എതിര്‍പ്പുന്നയിച്ചവരുടെ വാദം. എന്നാല്‍ ആവശ്യം ഭരണഘടനാ ബെഞ്ച് ഏകകണ്ഠമായി തള്ളി.

ദൈവത്തിന് മുന്നില്‍ തന്റെ വിശ്വാസ്യത സമര്‍പ്പിച്ചെന്നായിരുന്നു അരുണ്‍ മിശ്രയുടെ പ്രതികരണം. കേസില്‍ നേരത്തെ വിവിധ ബെഞ്ചുകള്‍ പരസ്പര വിരുദ്ധമായ നിലപാടുകള്‍ സ്വീകരിച്ചത് വിവാദമായിരുന്നു. തുടര്‍ന്നാണ് ഭരണഘടനാ ബെഞ്ചിന് കൈമാറിയത്.

Story Highlights: Suprem Court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here