‘എൽഡിഎഫ് വഞ്ചിച്ചു’; തുറന്നടിച്ച് സി കെ ജാനു

എൽഡിഎഫ് വഞ്ചിച്ചുവെന്ന് തുറന്നടിച്ച് ആദിവാസി നേതാവ് സി കെ ജാനു. തന്റെ പാർട്ടിയായ ജനാധിപത്യ രാഷ്ട്രീയ പാർട്ടിയെ എൽഡിഎഫ് വഞ്ചിച്ചുവെന്നാണ് ആരോപണം. തെരഞ്ഞെടുപ്പിന് മുൻപ് തന്ന വാഗ്ദാനങ്ങളൊന്നും എൽഡിഎഫ് പാലിച്ചില്ലെന്ന് ജാനു ട്വന്റിഫോറിനോട് പറഞ്ഞു.

ബോർഡ് ചെയർമാൻ സ്ഥാനങ്ങൾ വാഗ്ദാനം ചെയ്തെങ്കിലും ഒന്നും നൽകിയില്ല. ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം വേണ്ട രീതിയിൽ പരിഗണിച്ചില്ല. എൽഡിഎഫിനൊപ്പം തുടർന്നും പ്രവർത്തിക്കാനാകില്ല. തദ്ദേശ തെരഞ്ഞെടുപ്പിന് പാർട്ടി സ്വതന്ത്രമായി മത്സരിക്കുമെന്നും ഇതാണ് അണികളുടെ തീരുമാനമെന്നും ജാനു വ്യക്തമാക്കി.

എൻഡിഎ വിട്ടാണ് ജാനുവിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ രാഷ്ട്രീയ പാർട്ടി എൽഡിഎഫിലെത്തിയത്. ബോർഡ് ചെയർമാൻ സ്ഥാനങ്ങൾ ഉൾപ്പെടെ നൽകാമെന്നായിരുന്നു വാഗ്ദാനം. എന്നാൽ ഇതൊന്നും നടപ്പിലായില്ലെന്നാണ് ഇപ്പോൾ ഉയർന്നുവന്നിരിക്കുന്ന ആരോപണം.

story highlights- C K Janu, LDF

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top