മധുരയിൽ പിഞ്ചു കുഞ്ഞിനെ മാതാപിതാക്കൾ വിഷംകൊടുത്ത് കൊന്നു

പിഞ്ചുകുഞ്ഞിനെ മാതാപിതാക്കൾ വിഷം കൊടുത്ത് കൊന്നു. തമിഴ്‌നാട് മധുര പുല്ലനേരി ഗ്രാമത്തിലാണ് സംഭവം. വൈര മുരുകൻ -സൗമ്യ ദമ്പതികളാണ് ഒരു മാസം പ്രായമുള്ള കുഞ്ഞിനെ കൊന്നത്.

എരിക്കിൻ പാൽ നൽകിയാണ് കുഞ്ഞിനെ കൊന്നത്. മൃതദേഹം വീട്ടുവളപ്പിൽ കുഴിച്ചുമൂടുകയും ചെയ്തു. ഇരുവരുടെയും ആദ്യ കുട്ടി പെൺകുഞ്ഞായിരുന്നു. രണ്ടാമതും പെൺകുട്ടി ജനിച്ചതോടെയാണ് കൊടുംക്രൂരത. സംഭവത്തിൽ കുട്ടിയുടെ അച്ഛനമ്മമാരേയും മുത്തച്ഛനേയും പൊലീസ് അറസ്റ്റ് ചെയ്തു.

മാർച്ച് രണ്ടാം തീയതി കുഞ്ഞിനെ കാണാനില്ലെന്ന വിവരം അയൽവാസികളുടെ ശ്രദ്ധപ്പെട്ടു. സംശയം തോന്നിയ ഇവർ പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിനെ കൊലപ്പെടുത്തിയ കാര്യം വ്യക്തമായത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top