കുട്ടനാട് സീറ്റ് ആവശ്യം യുഡിഎഫ് അംഗീകരിച്ചു; പ്രഖ്യാപനം ഉടനെന്ന് പി ജെ ജോസഫ്

കുട്ടനാട് സീറ്റ് തങ്ങൾക്ക് നൽകണമെന്ന ആവശ്യം യുഡിഎഫ് അംഗീകരിച്ചുവെന്ന് പി ജെ ജോസഫ്. അന്തിമ തീരുമാനം ചൊവ്വാഴ്ച യുഡിഎഫ് യോഗത്തിലുണ്ടാകുമെന്നും പി ജെ ജോസഫ് പറഞ്ഞു. കുട്ടനാട്ടിൽ ജയിക്കണമെന്നത് യുഡിഎഫിന്റെ ആഗ്രഹമാണ്. ജയിക്കാൻ കഴിയുമെന്ന് പ്രതീക്ഷയുണ്ടെന്നും ജോസഫ് കൂട്ടിച്ചേർത്തു.

കുട്ടനാട് സീറ്റിൽ ഉഭയകക്ഷി ചർച്ച പൂർത്തിയായതായി മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ചൊവ്വാഴ്ച ചേരുന്ന യുഡിഎഫ് യോഗത്തിൽ അന്തിമതീരുമാനമാകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. യുഡിഎഫിനെ ദുർബലപ്പെടുത്തുന്ന തീരുമാനമുണ്ടാകില്ലെന്നാണ് പ്രതീക്ഷയെന്നായിരുന്നു ജോസ് കെ മാണിയുടെ പ്രതികരണം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top