രമ്യാ ഹരിദാസ് ഇനി യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി

രമ്യാ ഹരിദാസിനെ യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറിയായി തെരഞ്ഞെടുത്തു. നിലവിൽ ആലത്തൂർ എംപിയാണ്. കോൺഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയാണ് യൂത്ത് കോൺഗ്രസ് ഭാരവാഹികളുടെ ലിസ്റ്റ് പുറത്തുവിട്ടത്. 33 ശതമാനം സ്ത്രീ സംവരണം കമ്മറ്റിയിൽ ഏർപ്പെടുത്തിയിട്ടുണ്ട്. അഞ്ച് ജനറൽ സെക്രട്ടറിമാർ, 40 സെക്രട്ടറിമാർ, അഞ്ച് ജോയിന്റ് സെക്രട്ടറിമാർ എന്നിവരെയാണ് ദേശീയ ഭാരവാഹികളായി നിയമിച്ചത്. അബ്രഹാം റോയി മണി, അമർപ്രീത് ലല്ലി, അനിൽ യാദവ്, ദീപക് മിശ്ര, സന്തോഷ് കൊൽകുന്ത എന്നിവരെയാണ് ജനറൽ സെക്രട്ടറിമാരായി നിയമിച്ചിരിക്കുന്നത്. 2019ലാണ് രമ്യാ ഹരിദാസ് എംപിയായി തെരഞ്ഞെടുക്കപ്പെട്ടത്. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്നു. ഇപ്പോൾ യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ കോഡിനേറ്ററാണ്.

ramya haridas

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top