വിദ്യാർത്ഥിയുടെ ആത്മഹത്യ; മലബാർ ക്രിസ്ത്യൻ കോളജ് പ്രിൻസിപ്പളിനെതിരെ രൂക്ഷ വിമർശനവുമായി രക്ഷിതാക്കൾ

മലബാർ ക്രിസ്ത്യൻ കോളജ് വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രിൻസിപ്പളിനെതിരെ രൂക്ഷ വിമർശനവുമായി രക്ഷിതാക്കൾ. അധ്യാപകരുടെ മനുഷ്യത്വമില്ലാത്ത നടപടിയാണ് വിദ്യാർത്ഥിയെ ആത്മഹത്യയിലേക്ക് തള്ളി വിട്ടതെന്ന് പിടിഎ യോഗത്തിൽ രക്ഷിതാക്കൾ പറഞ്ഞു. കുറ്റാരോപിതരായ അധ്യാപകർ നിർബന്ധിത അവധിയിലാണെന്ന് മറുപടി പ്രസംഗത്തിൽ പ്രിൻസിപ്പൾ പറഞ്ഞു.

വിദ്യാർത്ഥിയുടെ മരണത്തിൽ പ്രതിഷേധങ്ങൾ ശക്തമായ സാഹചര്യത്തിലാണ് മലബാർ ക്രിസ്ത്യൻ കോളജ് അടിയന്തര പിടിഎ യോഗം വിളിച്ചത്. അറ്റന്റൻസ് വിഷയത്തിൽ ജസ്പ്രീതിന്റെ കുടുംബം ആധ്യാപകരെ വന്ന് കണ്ടതായി യോഗത്തിൽ പ്രിൻസിപ്പൾ പറഞ്ഞു. കുടുംബത്തിൻറെ പരാതി ലഭിച്ചില്ലെന്ന പ്രിൻസിപ്പളിന്റെ പഴയ നിലപാടിന് വിരുദ്ധമാണ് പുതിയ വിശദീകരണം.

അധ്യാപകർക്ക് എതിരെ രക്ഷിതാക്കൾ രൂക്ഷ വിമർശനമാണ് യോഗത്തിൽ ഉന്നയിച്ചത്. കുറ്റാരോപിതരായ അധ്യാപകൻ നിർബന്ധിത അവധിയിലാണെന്ന് മറുപടി പ്രസംഗത്തിൽ പ്രിൻസിപ്പൾ പറഞ്ഞു.  സർവകലാശാലയുടെ അന്വേഷണം പൂർത്തിയാകും വരെ അധ്യപകനെ മാറ്റി നിർത്തണമെന്ന് മാനേജ്‌മെന്റിനോട് ആവശ്യപ്പെടാനും പിടിഎ തീരുമാനിച്ചു.

Story highlight: Malabar Christian College principal,Parents criticize 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top