കൊച്ചിയിൽ ട്രാഫിക് ബ്ലോക്ക് രൂക്ഷമായ ഇടങ്ങൾ ഇവയാണ്

മെട്രോ വന്നതിന് ശേഷവും കൊച്ചിയിൽ മിക്കയിടങ്ങളിലും ട്രാഫിക് ബ്ലോക്ക് രൂക്ഷമാണ്. മണിക്കൂറുകൾ കാത്തുകിടന്ന് വേണം സിഗ്നൽ കടന്ന് ലക്ഷ്യസ്ഥാനത്ത് എത്താൻ. സ്വാകര്യ വാഹനങ്ങളാണ് ട്രാഫിക് ബ്ലോക്കിൽ കുടുങ്ങുന്നതിൽ അധികവും. റോഡിന്റെ മോശമായ അവസ്ഥയും റോഡ് മുറിച്ചു കടക്കാനുള്ള പ്രായാസവുമെല്ലാം ട്രാഫിക് ബ്ലോക്കിന് കാരണമാകുന്ന പ്രധാന പ്രശ്‌നങ്ങളാണ്.
നഗരങ്ങളിൽ മോട്ടോർ വാഹന വകുപ്പ് കാറുകൾക്കും ബൈക്കുകൾക്കും അനുവദിച്ച് നൽകിയിരിക്കുന്ന നിശ്ചിത സ്പീഡ് മണിക്കൂറിൽ 50 കിലോമീറ്ററാണ്. എന്നാൽ ട്രാഫിക് ബ്ലോക്കും മറ്റ് കാരണങ്ങൾകൊണ്ടും വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയുന്നത് മണിക്കൂറിൽ 22.35 കിലോമീറ്റർ വേഗത്തിലാണെന്നാണ് നാഷണൽ ട്രാൻസ്‌പോർട്ടേഷൻ പ്ലാനിംഗ് ആൻഡ് റിസർച്ച് സെന്റർ(നാറ്റ്പാക്) നടത്തിയ പഠനത്തിൽ പറയുന്നത്. കൊച്ചിയിലെ പ്രധാനപ്പെട്ട പതിമൂന്ന് റോഡുകളാണ് പഠനത്തിന് പരിഗണിച്ചത്. മികച്ച റോഡുകളേയും മോശം അവസ്ഥയിലുള്ള റോഡുകളേയും തരംതിരിച്ചാണ് പഠനം നടത്തിയത്. മികച്ച അവസ്ഥയിലുള്ള റോഡുകളിൽ പോലും വാഹനങ്ങൾ കാത്തുകിടന്നത് മണിക്കൂറുകൾ.
മികച്ച റോഡുകൾ ദൂരം സ്പീഡ് (kmph)
ശാന്തിനഗർ-കുണ്ടന്നൂർ 2.2 കി.മീ 41.48
കുണ്ടന്നൂർ- വൈറ്റില 356 മീ 34. 89
കൊച്ചിൻ പോർട്ട്-ശാന്തി നഗർ 3.3 കി.മീ 34.14
പള്ളിമുക്ക്- ഫൈൻ ആർട്‌സ് ക്ലബ് 450 മീ 33.75
കലൂർ സ്റ്റേഡിയം- സെന്റ്. മാർട്ടിൻ 500 മീ 32.73
മോശം റോഡ്
മാധവ ഫാർമസി-കച്ചേരിപ്പടി 190 മീ 10.77
രവിപുരം-പള്ളിമുക്ക് 630 മീ 12.19
കത്രിക്കടവ്-കലൂർ 1.4 കി.മീ 12.97
പള്ളിമുക്ക്-ജോസ് 500 മീ 14.14
പഠനം നടത്തിയ സംഘം കൊച്ചിയിലെ പ്രധാന റോഡുകളിലൂടെ 57 കിലോമീറ്റർ സഞ്ചരിച്ചു. കുണ്ടന്നൂർ ജംഗ്ഷർ-വൈറ്റില, കൊച്ചി പോർട്ട് ട്രസ്റ്റ് ജംഗ്ഷൻ- ശാന്തി നഗർ, കതൃക്കടവ് ജംഗ്ഷൻ-കലൂർ എന്നിങ്ങനെയാണ് സംഘം യാത്ര ചെയ്തത്. ഇത്രയും ദൂരം സഞ്ചരിക്കാനെടുത്ത സമയവും സ്പീഡും സംഘം വിശദമായി വിലയിരുത്തുകയായിരുന്നു. കൊച്ചിയുടെ മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിലൊരു പഠനം നടത്തിയതെന്ന് വൃത്തങ്ങൾ പറയുന്നു.
സിഗ്നലുകളിൽ മണിക്കൂറുകൾ കാത്തുകിടക്കേണ്ടിവരുന്നതിന് പരിഹാരമായി ഫ്‌ളൈ ഓവറുകളുടെ നിർമാണം നാറ്റ്പാക് മുന്നോട്ടുവയ്ക്കുന്നുണ്ട്. സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം കുറച്ച്, ജനങ്ങളെ പൊതു ഗതാഗത സംവിധാനത്തിലേക്ക് എത്തിക്കണമെന്ന ആശയവും നാറ്റ്പാക് മുന്നോട്ടുവയ്ക്കുന്നു. നോർത്ത് -സൗത്ത് റൂട്ടിൽ കൂടുതൽ ബസ് സർവീസുകൾ അനുവദിക്കണമെന്ന ആശയവും പഠനം മുന്നോട്ടുവച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here