യെസ് ബാങ്ക് പ്രതിസന്ധി; നിക്ഷേപകരുടെ സമ്പാദ്യം സുരക്ഷിതമെന്ന് കേന്ദ്ര മന്ത്രി നിർമലാ സീതാരാമൻ

യെസ് ബാങ്ക് പ്രതിസന്ധിയിൽ കേന്ദ്ര ഇടപെടൽ. നിക്ഷേപകരുടെ സമ്പാദ്യം സുരക്ഷിതമെന്നും പ്രതിസന്ധി പെട്ടെന്നുണ്ടായതല്ലെന്നും 2017 മുതൽ യെസ് ബാങ്ക് ആർബിഐയുടെ നിരീക്ഷണത്തിലാണെന്നും കേന്ദ്ര മന്ത്രി നിർമലാ സീതാരാമൻ വ്യക്തമാക്കി.
മൊറട്ടോറിയം പ്രഖ്യാപനത്തിന് ശേഷം ഉപഭോക്താക്കൾക്ക് അക്കൗണ്ടിൽ നിന്നും പിൻ വലിക്കാവുന്ന പ്രതിമാസ തുകയുടെ പരിധി 50,000 രൂപയാക്കിയിരുന്നു. ഇത് നിക്ഷേപകരെ പരിഭ്രാന്തിയിലാക്കി.
ആളുകൾ കൂട്ടത്തോടെ പണം പിൻവലിക്കുന്നതിനും പിന്നീട് ഇത് ഓഹരി വിപണി സ്വാധീനിക്കുന്നതിനും കാരണമായി.
ബാങ്കിലെ ജീവനക്കാർക്ക് ജോലി നഷ്ടപ്പെടില്ലെന്നും ബാങ്കിന്റെ പുനരുത്ഥാനത്തിനായി നൂതന പദ്ധതികൾ ആവിഷ്‌കരിക്കുമെന്നും മന്ത്രി അറിയിച്ചു. എന്നാൽ സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത് വന്ന പ്രതിപക്ഷത്തിന് യുപിഎ സർക്കാരിന്റെ കാലം മുതലേ ബാങ്കിന്റെ തകർച്ച ആരംഭിച്ചു എന്നായിരുന്നു സർക്കാറിന്റെ മറുപടി.
Story highlight: Yes bank, nirmala seetharaman
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here