അമ്മ കുട്ടികളെ മര്‍ദിച്ച വിഡിയോ ; അമ്മയ്‌ക്കെതിരെ കേസെടുക്കും

ഇടുക്കി അണക്കരയില്‍ അമ്മ കുട്ടികളെ മര്‍ദിച്ച വിഡിയോ പ്രചരിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുക്കും. ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം കേസെടുക്കാന്‍ ജില്ലാ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയാണ് നിര്‍ദ്ദേശം നല്‍കിയത്. കുട്ടികളെ മാനസികമായി പീഡിപ്പിച്ചെന്ന് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേസെടുക്കാന്‍ നിര്‍ദേശിച്ചത്.
കുട്ടികളെ അമ്മ അസഭ്യം പറഞ്ഞ് കൊണ്ട് മര്‍ദിക്കുന്ന വിഡിയോ സാമൂഹ മാധ്യങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് അന്വേഷണം നടത്തിയത്. കുട്ടികളുടെയും അമ്മയുടെയും മൊഴി ചൈല്‍ഡ് പ്രൊട്ടക്ഷന്‍ പ്രവര്‍ത്തകര്‍ രേഖപ്പെടുത്തി. വിദേശത്തുള്ള ഭര്‍ത്താവ് മാസങ്ങളായി പണം നല്‍കാത്തതിനാല്‍ കുട്ടികളുടെ അനുമതിയോടെയാണ് വിഡിയോ ചിത്രീകരിച്ചതെന്നാണ് അമ്മ നല്‍കിയ മൊഴി.
അതേസമയം, കുട്ടികളെ അസഭ്യം പറഞ്ഞതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ബാലവകാശ നിയമപ്രകാരം തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയാണ് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി അമ്മക്കെയ്തിരെ കേസേടുക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. വിഡിയോ പുറത്ത് വന്നതോടെ ഭര്‍ത്താവ് 25000 രൂപ നല്‍കിയതായും സ്ത്രീ പറയുന്നു. അമ്മയോടപ്പം താമസിക്കാനാണ് താത്പര്യമെന്നാണ് കുട്ടികള്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ പ്രവര്‍ത്തകര്‍ക്ക് നല്‍കിയ മൊഴി.
Story Highlights- beat up children case, against mother
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here