രാജ്യത്ത് കൊവിഡ് 19 ഭീതി തുടരുന്നു; ഇറാനില്‍ നിന്നെത്തിയവരെ നിരീക്ഷിക്കാന്‍ നിര്‍ദേശം

രാജ്യത്ത് കൊവിഡ് 19 ഭീതി തുടരുന്നു. ഫെബ്രുവരിയില്‍ ഇറാനില്‍ നിന്നെത്തിയ വിനോദ സഞ്ചാരികളെ നിരീക്ഷിക്കാന്‍ നിര്‍ദേശം നല്‍കി. കേന്ദ്ര ടൂറിസം മന്ത്രാലയമാണ് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയത്.

ചൊവ്വാഴ്ച വരെ വിവിധ രാജ്യങ്ങളില്‍ നിന്ന് വരുന്നവരെ പരിശോധിക്കണമെന്ന് കേന്ദ്രം അറിയിച്ചു. ഇറാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ ഇന്ന് നാട്ടിലെത്തിക്കും. അതേ വിമാനത്തില്‍ തന്നെ ഇറാന്‍ സ്വദേശികളെ തിരികെ അയക്കാനാണ് തീരുമാനം. 28 പേരാണ് രാജ്യത്ത് ഇതുവരെ കൊവിഡ് 19 ബാധിച്ച് ചികിത്സയിലുള്ളത്.

കൊവിഡ് 19 പശ്ചാത്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി രാജ്യത്തെ അഞ്ച് മേഖലകളില്‍ സൈനികരെ വിന്യസിക്കുന്നതിന് തീരുമാനമായിരുന്നു. 1500 സൈനികരെയാണ് കരുതല്‍ കേന്ദ്രങ്ങളിലേക്ക് വിന്യസിക്കുക. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളിലെ പഞ്ചിംഗ് മാര്‍ച്ച് 31 വരെ ഒഴിവാക്കി.

Story Highlights: coronavirus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top