കെ.ടി ജലീൽ രാജിവയ്‌ക്കേണ്ടെന്ന് സിപിഐഎം

കെ ടി ജലീൽ മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടതില്ലെന്ന് സിപിഐഎം. പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജലീൽ രാജിവയ്‌ക്കേണ്ട സാഹചര്യമില്ലെന്നും കോടിയേരി പറഞ്ഞു. ജലീലിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തുവന്നതിന് പിന്നാലെയാണ് കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണമെത്തിയത്.
സാങ്കേതിക സർവകലാശാലയിലെ അദാലത്ത് ചട്ടവിരുദ്ധമാണെന്ന് ഗവർണർ കണ്ടെത്തിയ സാഹചര്യത്തിലാണ് രമേശ് ചെന്നിത്തല മന്ത്രിയുടെ രാജി ആവശ്യപ്പെട്ടത്. മുഖ്യമന്ത്രി പിണറായി വിജയൻ, കെ ടി ജലീലിനെ പുറത്താക്കണമെന്നും ചെന്നിത്തല പറഞ്ഞിരുന്നു. അദാലത്ത് നടത്തി മാർക്ക് ദാനം ചെയ്യാൻ വിദ്യാഭ്യാസ മന്ത്രിക്ക് അധികാരമില്ലെന്നും നീതി ബോധമുണ്ടെങ്കിൽ കെടി ജലീൽ രാജിവയ്ക്കണമെന്നുമായിരുന്നു പ്രതിപക്ഷ നേതാവ് പറഞ്ഞത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here