പൊലീസിന് നേരെ തോക്ക് ചൂണ്ടിയ സംഭവം; ഷാരൂഖിന്റെ കസ്റ്റഡി നീട്ടി

ഡൽഹിയിൽ പൊലീസിന് നേരെ തോക്ക് ചൂണ്ടിയ സംഭവത്തിൽ അറസ്റ്റിലായ മുഹമ്മദ് ഷാരൂഖിന്റെ കസ്റ്റഡി കാലാവധി നീട്ടി. മൂന്ന് ദിവസത്തേക്കാണ് നീട്ടിയത്. ഷാരൂഖിന്റെ വീട്ടിൽ നിന്ന് തോക്കു കണ്ടെത്തിയെന്നും വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും കസ്റ്റഡി അപേക്ഷയിൽ പൊലീസ് ചൂണ്ടിക്കാട്ടി.

ഉത്തർപ്രദേശിലെ ബറേലിയിൽ നിന്ന് ദിവസങ്ങൾക്ക് മുൻപാണ് ഡൽഹി ക്രൈംബ്രാഞ്ച് മുഹമ്മദ് ഷാരൂഖിനെ അറസ്റ്റ് ചെയ്തത്. തുടർന്ന് ഷാരൂഖിന്റെ ഡൽഹിയിലെ വസതിയിൽ നടത്തിയ പരിശോധനയിൽ തോക്ക് കണ്ടെത്തുകയായിരുന്നു.

ഫെബ്രുവരി 24 ന് വടക്കു കിഴക്കൻ ഡൽഹിയിലെ ജാഫറാബാദിൽ പൊലീസിനും പൗരത്വ നിയമത്തെ അനുകൂലിക്കുന്നവർക്കും നേരെ ഷാരൂഖ് തോക്കുചൂണ്ടുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. തോക്കുമായി എത്തിയ ഷാരൂഖ് സ്ഥലത്തുണ്ടായിരുന്ന ഹെഡ് കോൺസ്റ്റബിൾ ദീപക് ദഹിയയുടെ നെറ്റിയിൽ തോക്കിന്റെ ബാരൽ അമർത്തി ഭീഷണി മുഴക്കുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top