ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസിൽ ഇന്നും വാദം തുടരും

ഫ്രാങ്കോ മുളയ്ക്കലിനെതിരായ ലൈംഗിക പീഡനക്കേസിൽ വിടുതൽ ഹർജിയിൽ ഇന്നും വാദം തുടരും. പ്രോസിക്യൂഷൻ വാദമാണ് ഇന്ന് ആരംഭിക്കുന്നത്. അടച്ചിട്ട മുറിയിൽ ആണ് കോടതി വാദം കേൾക്കുന്നത്. മാധ്യമങ്ങൾ തെറ്റായ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നു എന്ന് ചൂണ്ടിക്കാട്ടി പ്രതിഭാഗം പ്രത്യേക ഹർജി ഫയൽ ചെയ്തിരുന്നു. ഇതിൽ വാദം പൂർത്തിയാക്കിയ കോടതി വിധി പറയാനായി മാറ്റിവെച്ചിരിക്കുകയാണ്.

ബലാത്സംഗക്കേസായതിനാൽ വിടുതൽ അംഗീകരിക്കാനാവില്ലെന്ന് വാദം പ്രോസിക്യൂഷൻ കോടതിയിൽ ഉന്നയിക്കും. കഴിഞ്ഞ അഞ്ച് തവണ കേസ് പരിഗണിച്ചപ്പോഴും ബിഷപ്പ് ഫ്രാങ്കോ മുളക്കൽ കോടതിയിൽ ഹാജരായിരുന്നില്ല.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top