ബൈക്കില്ലെന്ന് കാമുകിയുടെ കളിയാക്കൽ; എട്ട് ബൈക്കുകൾ മോഷ്ടിച്ച് യുവാവ്

വാലന്റൈൻസ് ദിനത്തിൽ ബൈക്കില്ലെന്ന് പറഞ്ഞ് കളിയാക്കിയ കാമുകിയെ കാണിക്കാൻ യുവാവ് തുടരെ തുടരെ മോഷ്ടിച്ചത് എട്ട് ബൈക്കുകൾ….! ഡൽഹിയിലാണ് സംഭവം.
ലളിത് എന്ന യുവാവാണ് ബൈക്കുൾ മോഷ്ടിച്ചത്. സുഹൃത്ത് സഹീദിനൊപ്പം ചേർന്നാണ് മോഷണ പരമ്പര നടത്തിയത്. തുടരെ തുടരെ ഒരു പ്രദേശത്ത് നിന്ന് ബൈക്കുകൾ മോഷണം പോയതായി പരാതി ലഭിച്ച പൊലീസ് മോഷ്ടാവിനായി വലവിരിച്ച് കാത്തിരിക്കുകയായിരുന്നു.
Read Also : ഉദ്ഘാടനം ചെയ്തിട്ട് ദിവസങ്ങൾ മാത്രം; നടൻ ധർമേന്ദ്രയുടെ ഹോട്ടൽ അടച്ചു പൂട്ടാൻ ഉത്തരവ്
മാർച്ച് ആറിനാണ് ദ്വാരകയിൽ മോഷ്ടാക്കളെന്ന് സംശയിക്കുന്ന രണ്ട് യുവാക്കൾ എത്തിയതായി പൊലീസിന് വിവരം ലഭിക്കുന്നത്. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് പ്രദേശത്തെത്തുകയും മോഷ്ടാക്കൾക്കായി കെണിയൊരുക്കുകയും ചെയ്തു.
നമ്പർ പ്ലെയ്റ്റ് ഇല്ലാത്ത 1.8 ലക്ഷം രൂപ വിലമതിക്കുന്ന ബൈക്ക് ഓടിച്ചാണ് ലളിതും സഹീദും അവിടെ എത്തിയത്. ബൈക്ക് പരിശോധിച്ചപ്പോഴാണ് ഫെബ്രുവരി 21ന് ഡൽഹിയിൽ ബിന്ദാപൂരിൽ നിന്ന് കാണാതായ ബൈക്കാണ് ഇതെന്ന് വ്യക്തമാകുന്നത്. പിന്നീട് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ ഇരുവരും മോഷണ കുറ്റം സമ്മതിക്കുകയായിരുന്നു.
Story Highlights- Robbery
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here