ഉദ്ഘാടനം ചെയ്തിട്ട് ദിവസങ്ങൾ മാത്രം; നടൻ ധർമേന്ദ്രയുടെ ഹോട്ടൽ അടച്ചു പൂട്ടാൻ ഉത്തരവ്

നടൻ ധർമേന്ദ്രയൂുടെ ഹോട്ടൽ അടച്ചു പൂട്ടാൻ ഉത്തരവിട്ട് കർണൽ നഗരസഭ അധികൃതർ. കെട്ടിട നിർമാണ ചട്ടങ്ങൾ ലംഘിച്ച് നിർമിച്ച ‘ഹീ മാൻ’ എന്ന ഹോട്ടലിനാണ് പൂട്ട് വീണിരിക്കുന്നത്.

ഫെബ്രുവരി 14നാണ് ഹീ മാൻ ഉദ്ഘാടനം ചെയ്യുന്നത്. കൃഷിയിടത്തിൽ നിന്ന് ഫോർക്കിലേക്ക് എന്ന പ്രമേയത്തിനെ ആസ്പദമാക്കി ഒരുക്കിയ ഹോട്ടൽ ഹരിയാനയിലെ കർണൽ സിറ്റിയിൽ നിന്ന് 150 കിമി മാറിയാണ് സ്ഥിതി ചെയ്യുന്നത്. പ്രമോദ് കുമാർ എന്ന വ്യക്തിയാണ് ഫ്രാഞ്ചൈസിയുടെ ഉടമ. നിർമാണ ചട്ടങ്ങൾ ലംഘിച്ചതിനും സിഎൽയു സർട്ടിഫിക്കറ്റ് നൽകാത്തതിനുമാണ് ഹോട്ടൽ സീൽ ചെയ്യാൻ ഉത്തരവായത്.

കർണൽ നഗരസഭ അയച്ച രണ്ട് നോട്ടിസിനും ഹോട്ടൽ അധികൃതരുടെ ഭാഗത്ത് നിന്ന് മറുപടി ലഭിക്കാത്തതിനെ തുടർന്നാണ് സ്ഥാപനം സീൽ ചെയ്യാൻ നഗരസഭാ അധികൃതർ ഉത്തരവിടുന്നത്.

ഗരം ധരം ധാബ എന്ന ഹോട്ടലിന് ശേഷമാണ് ‘ഫാം ടു ഫോർക്ക്’ എന്ന സ്ഥാപനം ധർമേന്ദ്ര ആരംഭിക്കുന്നത്.

Story Highlights- Dharmendra, Hotel

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top