Advertisement

മാര്‍ക്ക് ദാന വിവാദം; കെ ടി ജലീൽ രാജിവയ്ക്കണം: ചെന്നിത്തല

March 7, 2020
Google News 1 minute Read

ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീൽ രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സാങ്കേതിക സർവകലാശാലയിലെ അദാലത്ത് ചട്ടവിരുദ്ധമാണെന്ന് ഗവർണർ കണ്ടെത്തിയ സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാവ് വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടത്. മുഖ്യമന്ത്രി പിണറായി വിജയൻ കെ ടി ജലീലിനെ പുറത്താക്കണമെന്നും ചെന്നിത്തല പറഞ്ഞു. അദാലത്ത് നടത്തി മാർക്ക് ദാനം ചെയ്യാൻ വിദ്യാഭ്യാസ മന്ത്രിക്ക് അധികാരമില്ല. നീതി ബോധമുണ്ടെങ്കിൽ കെടി ജലീൽ രാജി വച്ച് പുറത്ത് പോകണം.

Read Also: അർഹതയുള്ളവർക്ക് വേണ്ടി ചട്ടങ്ങൾ ലംഘിക്കാം’; മാർക്ക് ദാന വിവാദത്തിൽ ന്യായീകരണവുമായി മന്ത്രി കെ ടി ജലീൽ

പ്രതിപക്ഷം മാർക്ക് ദാന വിവാദത്തിൽ ഉന്നയിച്ച കാര്യങ്ങൾ ഗവർണർക്ക് ബോധ്യപ്പെട്ടു. സർവകലാശാലയിലെ മൂല്യ നിർണയത്തിൽ രണ്ട് പ്രാവശ്യം തോറ്റ വിദ്യാർത്ഥിയെയാണ് മാർക്ക് നൽകി ജയിപ്പിച്ചത്. ജലീലിന്റെ ധിക്കാരത്തിനുള്ളതാണ് ഇപ്പോൾ കിട്ടിയിരിക്കുന്നത്. വിഷയത്തിൽ സമഗ്ര അന്വേഷണം പ്രതിപക്ഷം ആവശ്യപ്പെടുന്നതായും ചെന്നിത്തല പറഞ്ഞു.

അതേ സമയം സാങ്കേതിക സർവകലാശാല നടത്തിയ ഫയൽ അദാലത്തിൽ തെറ്റില്ലെന്ന ഉറച്ച നിലപാടുമായി മന്ത്രി കെടി ജലീൽ രംഗത്തെത്തി. അദാലത്ത് ചട്ടവിരുദ്ധമാണെന്ന ഗവർണറുടെ റിപ്പോർട്ട് കണ്ടിട്ടില്ല, ഗവർണർക്ക് ഇത് പറയാനുള്ള അവകാശമുണ്ട്, പൗരത്വ നിയമ ഭേദഗതിക്കെതിരായ നിയമസഭയുടെ പ്രമേയവും ഗവർണർ ചട്ടവിരുദ്ധമെന്ന് പറഞ്ഞിരുന്നുവെന്ന് മന്ത്രി കെടി ജലീൽ പറഞ്ഞു.

 

k t jaleel, mark giving controversy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here