കിഫ്ബി പ്രദർശനം നാളെ ആലപ്പുഴയിൽ

കിഫ്ബി മുഖേനയുള്ള സർക്കാരിന്റെ വികസന പദ്ധതികൾ ജനങ്ങൾക്ക് നേരിട്ടറിയാനുള്ള പ്രദർശനം നാളെ ആലപ്പുഴയിൽ ആരംഭിക്കും. ഇഎംഎസ് സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രദർശനം ഉദ്ഘാടനം ചെയ്യും. രാവിലെ 11 മണിക്കാണ് പ്രദർശനത്തിന്റെ ഉദ്ഘാടനം നടക്കുക.
Read Also: കിഫ്ബി പദ്ധതികളുടെ ജില്ലാ വിശദീകരണ പരിപാടികൾ അടുത്തമാസം 8 മുതൽ
കിഫ്ബി വഴി സംസ്ഥാനത്ത് പുരോഗമിക്കുന്ന വികസന പദ്ധതികളുടെ ത്രിമാനതല മാതൃകകളും വെർച്വൽ മാതൃകകളും ഉൾപ്പെടുത്തിയുള്ളതാണ് മൂന്ന് ദിവസത്തെ പ്രദർശനം. മൂന്ന് വേദികളിലായി പ്രദർശനവും അതിന് പുറത്ത് സെമിനാറുകളും അവലോകനവും നടക്കും. ജനങ്ങൾക്ക് സംശയ നിവാരണത്തിനായി പ്രത്യേക കിയോസ്‌കുകൾ ഉണ്ട്. ആലപ്പുഴ ജില്ലയിലെ 108 പദ്ധതികൾ പ്രദർനത്തിലുണ്ടാകും. ആലപ്പുഴയുടെ വികസന വീഥികൾ എന്ന വിഷയത്തിൽ സംവാദം, ‘കുട്ടനാടിന്റെ വികസനവും സാധ്യതകളും ‘ അവലോകനം കലാസന്ധ്യ എന്നിവ നടക്കും. സ്‌കൂൾ -കോളജ് വിദ്യാർത്ഥികൾക്കായി ജി എസ് പ്രദീപ് അവതരിപ്പിക്കുന്ന പ്രശ്‌നോത്തരിയും പ്രദർശനത്തിന്റെ ശ്രദ്ധാ കേന്ദ്രമാകും.
kiifb
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here