Advertisement

സാങ്കേതിക സര്‍വകലാശാല ഫയല്‍ അദാലത്തില്‍ തെറ്റില്ലെന്ന് മന്ത്രി കെ ടി ജലീല്‍

March 7, 2020
Google News 1 minute Read

സാങ്കേതിക സര്‍വകലാശാല നടത്തിയ ഫയല്‍ അദാലത്തില്‍ തെറ്റില്ലെന്ന ഉറച്ച നിലപാടുമായി മന്ത്രി കെടി ജലീല്‍. അദാലത്ത് ചട്ടവിരുദ്ധമാണെന്ന ഗവര്‍ണറുടെ റിപ്പോര്‍ട്ട് കണ്ടിട്ടില്ല, ഗവര്‍ണര്‍ക്ക് ഇത് പറയാനുള്ള അവകാശമുണ്ട്, പൗരത്വ നിയമ ഭേദഗതിക്കെതിരായ നിയമസഭയുടെ പ്രമേയവും ഗവര്‍ണര്‍ ചട്ടവിരുദ്ധമെന്ന് പറഞ്ഞിരുന്നുവെന്ന് മന്ത്രി കെടി ജലീല്‍ പറഞ്ഞു.

സാങ്കേതിക സര്‍വ്വകലാശാലയില്‍ അദാലത്ത് നടത്തിയത് നിയപ്രകാരമാണെന്നും മന്ത്രി ആവര്‍ത്തിച്ചു. അതേസമയം, എല്ലാ സ്ഥാപനങ്ങള്‍ക്കും പരാതിപരിഹാരത്തിന് അതിന്റേതായ വ്യവസ്ഥകളുണ്ട്, അതിനുള്ളില്‍ നിന്നുകൊണ്ടേ അത് ചെയ്യാവൂ. സര്‍വകലാശാലകള്‍ മികവ് പുലര്‍ത്തണം എന്ന് എല്ലാവരും ആഗ്രഹിക്കുന്നുണ്ട് എന്ന് കരുതി നിയമത്തിന് അതീതമായി ഇടപെടാന്‍ ആര്‍ക്കും കഴിയില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.

അതേസമയം, മന്ത്രി കെ ടി ജലീലിന് എതിരെ കെപിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമാചന്ദ്രന്‍ രംഗത്ത് വന്നു. കെടി ജലീലിന് ഇനി അധികാരത്തില്‍ തുടരാന്‍ ധാര്‍മിക അവകാശമില്ലന്നും ജലീലിന്റെ രാജി മുഖ്യമന്ത്രി ആവശ്യപ്പെടണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു. സാങ്കേതിക സര്‍വകലാശാലയില്‍ തോറ്റ വിദ്യാര്‍ത്ഥിയെ മൂന്നാമത് മൂല്യനിര്‍ണയം നടത്തി വിജയിപ്പിച്ചതാണ് വിവാദങ്ങള്‍ക്ക് വഴിവച്ചത്. സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മറ്റിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഗവര്‍ണര്‍ വിഷയത്തില്‍ വിശദമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് തയാറാക്കിയത്.

 

Story Highlights- KT Jaleel,  technical university

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here