കൂടത്തായി കൊലപാതക പരമ്പര; സിലിവധക്കേസിൽ വാദം തുടരുന്നു

കൂടത്തായി കൊലപാതക പരമ്പരയിൽ സിലിവധക്കേസിൽ ജോളിയുടെ ജാമ്യപേക്ഷയിൽ കോഴിക്കോട് ജില്ലാ സെഷൻ കോടതിയിൽ വാദം തുടരുന്നു. ജോളി ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചിട്ടില്ലെന്നും, അത് പൊലീസ് കഥ മാത്രമാണെന്നും കൈമരവിച്ചപ്പോൾ ജോളി കൈകടിച്ചതാണെന്നും പ്രതിക്കു വേണ്ടി ഹാജരായ അഭിഭാഷകൻ ആളൂർ കോടതിയിൽ വാദിച്ചു.

പൊലീസ് സമർപ്പിച്ച കുറ്റപത്രം അപൂർണ്ണമാണ്. ഇപ്പോ നോട്ടറിയെ പ്രതിയാക്കുന്നു. അതിനാൽ അന്വേഷണം ഇങ്ങനെ അനന്തമായി നീളും അതുവരെ ജോളിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വയ്ക്കുന്നത് ശരിയല്ല. ആത്മഹത്യ കുറ്റകരമല്ല അതിനാൽ ആത്മഹത്യ ചെയ്യുമെന്ന വാദത്തിൽ കാര്യമില്ല എന്നും ആളൂർ കോടതിയിൽ വാദിച്ചു. സ്‌പെഷ്യൽ പ്രസിക്കൂട്ടറുടെ വാദം കോടതിയിൽ ആരംഭിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top